കാണാതായ വയോധികന്റെ മൃതദേഹം ആളൊഴിഞ്ഞ പുരയിടത്തിൽ കണ്ടെത്തി

മാന്നാർ ചെന്നിത്തലയിൽ കാണാതായ വയോധികന്റെ മൃതദേഹം വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ കണ്ടെത്തി. ചെറുകോൽ ആറ്റുകടവിൽ ഗോപി എന്ന 82കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച ഉച്ചയോടെ വീട്ടിൽനിന്ന് പുറത്തുപോയ ഗോപിയെ രാത്രി വൈകിയും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ മാന്നാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഞായറാഴ്ച രാവിലെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വീടിന് ഏകദേശം നൂറ് മീറ്റർ അകലെയുള്ള പുരയിടത്തിൽ രാവിലെ പത്ത് മണിയോടെ മൃതദേഹം കണ്ടെത്തിയത്.

മാന്നാർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച സംസ്കാരം നടത്തും.

പരേതയായ വിജയമ്മയാണ് ഭാര്യ. സത്യൻ, ശശികല, സതീഷ്, പരേതനായ സന്തോഷ് എന്നിവരാണ് മക്കൾ.

spot_img

Related news

പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൊച്ചി: പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ്...

സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ഉച്ചയ്ക്ക് ഒരു മണിവരെ 38 ശതമാനം പോളിങ്

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക്...

‘തൂഫാൻ’ രണ്ടാം ഘട്ടത്തിലേക്ക്; വാർഡുകൾ തോറും ജനജാഗ്രത സമിതികൾ രൂപീകരിക്കും

മലപ്പുറം: ലഹരിക്കെതിരായ ആഭ്യന്തര വകുപ്പിന്റെ ‘തൂഫാൻ ദ നാർകോ ഹണ്ട്’ രണ്ടാം...

സ്ഥലം എഴുതിനൽകിയില്ലെന്ന വിരോധത്തിൽ അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് മകൾ

കൊല്ലം: സ്ഥലം എഴുതി നല്‍കത്തനിനെ തുടര്‍ന്ന് അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം...

മികച്ച പ്രവർത്തനങ്ങൾ; പൊലീസിനും പൊതുജനങ്ങൾക്കും ആദരം

പൊലീസിന്റെയും പൊതുജനങ്ങളുടെയും മികച്ച ഇടപെടലുകൾക്ക് ആദരവുമായി എറണാകുളം റൂറൽ ജില്ലാ പൊലീസ്....