പട പുറപ്പാട് തുടങ്ങി; ഫലം വരും മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി പോര്!

കേരളത്തിൽ വോട്ടെണ്ണലിന് മുൻപേ മുഖ്യമന്ത്രിയാരെന്ന ചർച്ചകളിൽ കോൺഗ്രസിൽ പോര് മുറുകുന്നു. വി.ഡി സതീശനായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് രംഗത്തെത്തിയതോടെ മറുപടിയുമായി ഐ, എ ഗ്രൂപ്പുകൾ രംഗത്തെത്തി. ഭരണം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിനിടെ പാർട്ടിയിലുണ്ടായ ഈ പരസ്യ തർക്കത്തിൽ മുസ്ലീം ലീഗും ആശങ്ക അറിയിച്ചിട്ടുണ്ട്.

90-ലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന സ്വപ്നത്തിനിടെയാണ് കോൺഗ്രസിൽ അവകാശവാദങ്ങൾ തുടങ്ങിയത്. എറണാകുളത്ത് നിന്നുള്ള ആൾ മുഖ്യമന്ത്രിയാകണമെന്ന ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസ്താവന വി.ഡി സതീശനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഇതോടെ എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഷിയാസിനെതിരെ തിരിഞ്ഞു. ഷിയാസിന്റെ പ്രസ്താവന പക്വതയില്ലാത്തതാണെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്.

ഷിയാസിന്റെ വെടിപൊട്ടിക്കലിന് തൊട്ടുപിന്നാലെ നേതാക്കൾ ഓരോരുത്തരായി പ്രതികരണവുമായി രംഗത്തെത്തി. മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് “കേരളത്തിലുള്ള ഒരാളാകും” എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരിഹാസം കലർന്ന മറുപടി. എന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന കെ. സുധാകരന്റെ ആഗ്രഹത്തിൽ തെറ്റില്ലെന്ന് കെ.സി വേണുഗോപാലും വ്യക്തമാക്കി.

പരസ്യമായ പോരിനിടയിലും അണിയറയിൽ എംഎൽഎമാരുടെയും എഐസിസിയുടെയും പിന്തുണ ഉറപ്പാക്കാൻ ഗ്രൂപ്പ് മാനേജർമാർ ശ്രമം തുടങ്ങിക്കഴിഞ്ഞു. എന്നാൽ തനിക്ക് ആശങ്കയില്ലെന്നും നഷ്ടങ്ങൾ മുൻപേ പരിചയമുള്ളയാളാണ് താനെന്നുമാണ് വി.ഡി സതീശൻ പ്രതികരിച്ചത്. മാധ്യമങ്ങൾക്ക് ചർച്ചയ്ക്ക് വഴിവെക്കാതെ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്ന ആത്മവിശ്വാസം പി.സി വിഷ്ണുനാഥും പങ്കുവെച്ചു.

കോൺഗ്രസിലെ ആഭ്യന്തര തർക്കം മുന്നണിയുടെ വിജയശോഭ കെടുത്തരുതെന്ന നിലപാടിലാണ് മുസ്ലീം ലീഗ്. അധികാരത്തിലെത്തിയാൽ തർക്കമില്ലാതെയും കാലതാമസമില്ലാതെയും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണമെന്ന് ലീഗ് നേതൃത്വം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

spot_img

Related news

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള സെൽഫി; നിയുക്ത എം.എൽ.എ പി. കെ. ഫിറോസിനെതിരെ സൈബർ ആക്രമണം രൂക്ഷം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള സെൽഫി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, കാലവർഷം 26-ന് എത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ കനക്കുമെന്ന പ്രവചനങ്ങളെത്തുടർന്ന് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി...

ഐ.ആർ.സി.ടി.സി ജാഗ്രതൈ; കുംഭമേളയിൽ ഹോട്ടൽ മുറി നിഷേധിച്ച സംഭവം, റെയിൽവേയ്ക്കും മേക്ക് മൈ ട്രിപ്പിനും വൻ പിഴ

മലപ്പുറം: കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിൽ മുൻകൂട്ടി ബുക്ക് ചെയ്ത ഹോട്ടൽ മുറി...

വാളയാർ ആൾക്കൂട്ട കൊലപാതകം: അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചില്ല; പ്രതികൾക്ക് സ്വാഭാവിക ജാമ്യം

പാലക്കാട്: വാളയാറിൽ ഇതരസംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ പ്രതികൾക്ക് കോടതി...

യു.ഡി.എഫ് മന്ത്രിസഭാ ചർച്ചകൾ അന്തിമഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, തർക്കങ്ങൾ പരിഹരിക്കാൻ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ് മന്ത്രിസഭാ രൂപീകരണത്തിനായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ഔദ്യോഗികമായി തുടക്കമായി....