52ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. ‘ആര്‍ക്കറിയാം’എന്ന ചിത്രത്തിന് ബിജു മേനോനും ‘നായാട്ട്’ എന്ന ചിത്രത്തിന് ജോജു ജോര്‍ജും ആണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ഭൂതകാലം എന്ന സിനിമയിലെ പ്രകടനത്തിന് രേവതി ആണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ജോജി എന്ന ചിത്രത്തിന് ദിലീഷ് പോത്തന്‍ മികച്ച് സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. കൃഷാന്ത് സംവിധാനം ചെയ്ത് ‘ആവാസവ്യൂഹമാണ് മികച്ച ചിത്രം.