കോഴിക്കോട്: സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു. 20അംഗ ടീമിനെ ജിജോ ജോസഫ് നയിക്കും. പതിമൂന്ന് പുതുമുഖങ്ങളാണ് ടീമില്‍ ഇടം നേടിയിരിക്കുന്നത്.
ടൂര്‍ണമെന്റിനുള്ള ടീമുകള്‍ രാവിലെ മുതല്‍ എത്തിത്തുടങ്ങി. രാവിലെ 7.30 ന് കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തിയ മണിപ്പൂരിന് സംഘാടക സമിതി സ്വീകരണം നല്‍കി. പഞ്ചാബ് ടീം പുലര്‍ച്ചെ 2.00 മണിക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തി. മഞ്ചേരിയിലെ അവരുടെ താമസ സ്ഥലത്താണ് പഞ്ചാബിന് സ്വീകരണമൊരുക്കുന്നത്.
ഏപ്രില്‍ 16 രാത്രി 8.00 മണിക്ക് രാജസ്ഥാനെതിരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ ആദ്യ മത്സരം. 18 ന് കേരളം കരുത്തരായ വെസ്റ്റ് ബംഗാളിനെ നേരിടും. 20 ന് മേഘാലയ, 22 ന് പഞ്ചാബ് എന്നിവരുമായി കേരളം ഏറ്റുമുട്ടും. കേരളത്തിന്റെ എല്ലാ മത്സരങ്ങളും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. വൈകീട്ടോടെ വെസ്റ്റ് ബംഗാളും മേഘാലയയും എത്തും. 14 ന് ഗുജറാത്ത്, കര്‍ണാടക, സര്‍വീസസ് എന്നിവരും കേരളത്തിലെത്തും.
ടീം ഇങ്ങനെ: ഗോള്‍കീപ്പര്‍മാര്‍: മിഥുന്‍.വി, ഹജ്മല്‍.എസ് പ്രതിരോധ നിര: സഞ്ജു. ജി, സോയല്‍ ജോഷി, ബിപിന്‍ അജയന്‍, മുഹമ്മദ് സഹീഫ്, അജയ് അലക്സ്, മുഹമ്മദ് ബാസിത്, മധ്യനിര: അര്‍ജുന്‍ ജയരാജ്, അഖില്‍ പി, സല്‍മാന്‍ കെ, ഫസലുറഹ്മാന്‍, ഷിഖില്‍, നൗഫല്‍.പി.എന്‍, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റാഷിദ്, ജിജോ ജോസഫ്, മുന്നേറ്റ നിര: വിഘ്നേഷ്.എം, ജെസിന്‍ ടി.കെ , മുഹമ്മദ് സഫ്നാദ