തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. തിരുവനന്തപുരത്തു വച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വിശ്വസിക്കുന്നു. കേസിലെ ആശങ്കകള്‍ പങ്കുവച്ചു. അതിനു പോസിറ്റീവ് ആയി പ്രതികരണം ഉണ്ടായി. കോടതിയില്‍ നടന്ന കാര്യങ്ങള്‍ സംസാരിച്ചു. അദ്ദേഹം തന്ന ഉറപ്പില്‍ സന്തോഷമുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പിന്തുണയുണ്ടാവുമെന്നു അറിയിച്ചതായി അതിജീവിത. മന്ത്രിമാരുടെ പ്രതികരണങ്ങളില്‍ ഒന്നും പറയാനില്ല എന്നും നടി പറഞ്ഞു. സത്യാവസ്ഥ അറിയണം എന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് ഇത്രയും നാള്‍ പൊരുതിയതെന്നും നടി വ്യക്തമാക്കി.