മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീം കോടതി

ദില്ലി: 2004 ലെ ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം സുപ്രീംകോടതി ശരിവച്ചു. യു.പി മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കികൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. മതപരമായ കാരണങ്ങള്‍ ഏതെങ്കിലും നിയമനിര്‍മാണത്തില്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചു അത് ഭരണഘടന വിരുദ്ധം എന്ന് പറയാന്‍ ആവില്ലെന്നും യു.പി മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ചുകൊണ്ട് സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജെ.ബി.പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റേതാണ് നിര്‍ണായക വിധി. അലഹാബാദ് ഹൈക്കോടതി നേരത്തെ നിയമം റദ്ദാക്കിയത് മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ്്.

മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പദ്ധതി രൂപീകരിക്കാന്‍ അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് മദ്രസകളുമായി ബന്ധപ്പെട്ട വിവിധ വ്യക്തികളും സംഘടനകളുമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. നിയമത്തെ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ച് ഏപ്രിലില്‍ സുപ്രീംകോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണിപ്പോള്‍ അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ട് സുപ്രീം കോടതി നിര്‍ണായക വിധി പ്രസ്താവിച്ചത്.

spot_img

Related news

കുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

പ്രയാഗ്രാജില്‍ മഹാകുംഭമേള നടക്കുന്ന സ്ഥലത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതിയ ജില്ലയായി പ്രഖ്യാപിച്ചു....

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസുകാരന് ദാരുണാന്ത്യം

ബംഗ്ലൂരു: ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം. ഉത്തരകന്നഡ ജില്ലയിലെ...

‘ഫുള്‍ ടൈം മൊബൈലില്‍, വീട്ടുജോലി ചെയ്യുന്നില്ല’; പ്രഷര്‍ കുക്കര്‍ കൊണ്ട് മകളെ അച്ഛന്‍ തലയ്ക്കടിച്ച് കൊന്നു

അഹമ്മദാബാദ്: വീട്ടുജോലി ചെയ്യാതെ എപ്പോഴും മൊബൈല്‍ ഫോണില്‍ കളിച്ചുകൊണ്ടിരിക്കുകയാണെന്ന പേരില്‍ പിതാവ്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റോഡില്‍ തടഞ്ഞ് യുവാക്കള്‍ പീഡിപ്പിച്ചു; ടോയ്‌ലറ്റ് ക്ലീനര്‍ കുടിച്ച് ആത്മഹത്യ ശ്രമം

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി രണ്ട് പേര്‍...

ബോളിവുഡ് താരത്തിന്റെ വീട്ടില്‍ റെയ്ഡ്; ലഹരി വസ്തുക്കള്‍ പിടിച്ചു, ഭാര്യ അറസ്റ്റില്‍

മുംബൈ: മയക്കുമരുന്ന് കേസില്‍ നടന്‍ അജാസ് ഖാന്റെ ഭാര്യ ഫാലന്‍ ഗുലിവാലയെ...