286 ദിവസത്തെ ബഹിരാകാശ വാസത്തിനുശേഷം സുനിത വില്യസും ബുച്ച് വില്‍മോറും സുരക്ഷിതരായി ഭൂമിയിൽ

ഒമ്പത് മാസത്തിലേറെയുള്ള കാത്തിരിപ്പിനൊടുവില്‍ നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും ‌സുരക്ഷിതരായി ഭൂമിയില്‍ മടങ്ങിയെത്തി. ഏതാണ്ട് 17 മണിക്കൂർ എടുത്താണ് പേടകം ഭൂമിയിലെത്തിയത്. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 3.27നാണ് സുനിത വില്യംസ് (Suni Williams), ബുച്ച് വിൽമോർ(Butch Wilmore ), നിക് ഹേഗ് (Nick Hague), അലക്സാണ്ടർ ഗോർബുനോവ് (Aleksandr Gorbunov )എന്നീ ബഹിരാകാശ സഞ്ചാരികളെ വഹിച്ചുകൊണ്ടുള്ള സ്പേസ് എക്സിന്റെ ക്രൂ 9 ഡ്രാഗൺ പേടകം മെക്സിക്കോ ഉൾക്കടലിൽ പതിച്ചത്. തുടർന്ന് പേടകം കടലിൽ നിന്ന് ഉയർത്തി ഷിപ്പിലേക്ക് കയറ്റി പേടകം കരയിലെത്തിച്ചു. സഞ്ചാരികളെ പുറത്തെത്തി. വിമാനമാർഗം നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന സഞ്ചാരികളെ ആരോഗ്യ പരിശോധനക്ക് വിധേയരാക്കും.2024 ജൂൺ 5 ന് എട്ടു ദിവസത്തേക്ക് ആരംഭിച്ച ബഹിരാകാശ ദൗത്യമാണ് അപ്രതീക്ഷിതമായി ഒമ്പത് മാസത്തിലേറെ നീണ്ടുപോയത് .യാത്രപോയ പേടകത്തിനുണ്ടായ സാങ്കേതിക തകരാര്‍ കാരണമാണ് സുനിതയും ബുച്ചും അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (ഐഎസ്എസ്) കുടുങ്ങിപ്പോയത്. ഇരുവര്‍ക്കുമൊപ്പം നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരുമുണ്ട്.ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.41-ന് ഡീഓര്‍ബിറ്റ് ബേണ്‍ പ്രക്രിയ നടന്നു. വേഗം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഡ്രാഗണ്‍ പേടകം പ്രവേശിക്കുന്നതാണ് ഇത്.ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 10.35നാണ് സുനിതയുമായുള്ള പേടകം ഭൂമിയിലേക്ക് യാത്ര തിരിച്ചത്. ഇന്ത്യന്‍ സമയം 10.15-ഓടെ ഹാച്ചിങ് പൂര്‍ത്തിയായിരുന്നു. ഡ്രാഗണ്‍ പേടകത്തെ ഐഎസ്‌ഐസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന പ്രക്രിയയാണിത്. ഇതിന് പിന്നാലെ നിലയവുമായി വേര്‍പ്പെടുത്തുന്ന അതിനിര്‍ണായക ഘട്ടമായ അണ്‍ഡോക്കിങ്ങും പൂര്‍ത്തിയായതോടെ പേടകം ഭൂമിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

spot_img

Related news

‘ഐ കില്‍ യൂ’; ഗൗതം ഗംഭീറിന് വധഭീഷണി, സന്ദേശം കശ്മീര്‍ ഐഎസ്‌ഐഎസിന്റെ പേരില്‍

ഇന്ത്യന്‍ ക്രിക്കറ്റ് മുഖ്യപരിശീലകനും ബിജെപി മുന്‍ എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി....

പഹൽഗാമിൽ ഹിന്ദുക്കളായ വിനോദസഞ്ചാരികളെ ഭീകരരിൽ നിന്ന് രക്ഷിക്കാൻ ജീവൻ ബലികൊടുത്ത മുസ്ലിം യുവാവ്

ആക്രമണ സമയത്ത് ഓടി രക്ഷപ്പെടുന്നതിനുപകരം, ആദിൽ ഒരു ഭീകരന്റെ അടുത്തേക്ക് ഓടിക്കയറി...

പഹല്‍ഗാം ഭീകരാക്രമണം; ആറ് തീവ്രവാദികളില്‍ 3 പേരുടെ രേഖാ ചിത്രം പുറത്തുവിട്ടു

പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ആറ് തീവ്രവാദികളില്‍ 3 പേരുടെ രേഖാ ചിത്രം...

ജമ്മുകശ്മീരിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും; മരിച്ചത് ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രന്‍

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകര ആക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും....

ജമ്മു കശ്മീരില്‍ വന്‍ ഭീകരാക്രമണം; 27 പേര്‍ കൊല്ലപ്പെട്ടതായി വിവരം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27 പേര്‍...