തിരുവനന്തപുരം: സണ്‍ഫിലിമും കൂളിംഗ് ഫിലിമും ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗതാഗത കമ്മീഷണര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വ്യാഴാഴ്ച മുതല്‍ പരിശോധന ആരംഭിക്കും. ജൂണ്‍ 9 മുതല്‍ 14 വരെയാകും ഗതാഗത വകുപ്പിന്റെ സ്പെഷല്‍ ഡ്രൈവ്.
വാഹനങ്ങളുടെ ഗ്ലാസുകളില്‍ ഫിലിം ഒട്ടിച്ച് യാതൊരു മാറ്റവും അനുവദിക്കില്ലെന്ന കോടതി വിധി നേരത്തെ നിലവിലുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്‌പെഷ്യല്‍ ഡ്രൈവ് നടത്താനും, പരിശോധനാ വിവരം റിപ്പോര്‍ട്ട് ചെയ്യാനും ഗതാഗത മന്ത്രി ആന്റണി രാജു ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.