സുബൈറിന്റെ കൊലപാതകികളെ തിരിച്ചറിഞ്ഞു; അറസ്‌റ്റ്‌ ഉടനെന്ന്‌ എഡിജിപി

പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ വധക്കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് എഡിജിപി വിജയ് സാഖറെ. ചിലര്‍ നിരീക്ഷണത്തിലാണ്. ചിലര്‍ കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. അന്വേഷണം നടക്കുന്നതിനാല്‍ ഇവരുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്ന് എഡിജിപി അറിയിച്ചു പാലക്കാട് നടന്ന രണ്ട് കൊലപാതകങ്ങളും കൃത്യമായ ആസൂത്രണത്തോടെയാണ് നടപ്പാക്കിയത്. ആസൂത്രിത കൊലപാതകങ്ങള്‍ തടയുക പ്രയാസമാണ്. മുന്‍കൂട്ടി അറിഞ്ഞാല്‍ തടയാന്‍ പറ്റും. പക്ഷെ കരുതിക്കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന കൊലപാതകങ്ങള്‍ മുന്‍കൂട്ടി അറിയാനാകില്ല. ഇതില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്ന് പറയാന്‍ സാധിക്കില്ലെന്ന് എഡിജിപി പറഞ്ഞു.

രണ്ട് കേസുകളും രണ്ട് പ്രത്യേക സംഘങ്ങളായാണ് അന്വേഷിക്കുന്നത്. ആര്‍എസഎസ് നേതാവ് ശ്രീനിവാസന്‍ വധത്തില്‍ പ്രതികള്‍ക്കായി അന്വേഷണം നടക്കുന്നുണ്ട്. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കുറച്ചുപേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേസന്വേഷണത്തില്‍ നല്ല പുരോഗതിയുണ്ട്. രണ്ട് കൊലപാതകങ്ങളിലും ഗൂഢാലോചന നടന്നിട്ടുണ്ട്. ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്തും. കൊലപാതകം നടത്തിയവര്‍ വെറും കാലാള്‍പ്പടകള്‍ മാത്രമാണെന്നും എഡിജിപി അറിയിച്ചു.

spot_img

Related news

ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍, അസാധാരണ നീക്കം

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത്...

കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശം : മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

തൃശൂർ: ആർ.എൽ.വി. രാമകൃഷ്ണനെ ഉദ്ദേശിച്ച് ഒരു യൂട്യൂബ് ചാനലിൽ കറുത്ത നിറമുള്ളവർ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് : ബാങ്കില്‍ നിന്ന് വലിയ തുക പിന്‍വലിക്കുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ എന്‍ഫോഴ്‌സ്‌മെന്റ്, എസന്‍ഷ്യല്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം...

തിരുന്നാവായ ജംഗ്ഷനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പെട്ടിക്കടകൾ കത്തി നശിച്ചു

പുത്തനത്താണി തിരുന്നാവായ ജംഗ്ഷനിൽഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പെട്ടിക്കടകൾ കത്തി നശിച്ചു.ഓട്ടോറിക്ഷ സ്റ്റാൻഡിന്...

സിഎഎ: പ്രതിഷേധ കേസ് പിന്‍വലിക്കല്‍ വേഗത്തിലാക്കാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍...