500 പേര്‍ തോറ്റതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ സമരത്തില്‍

കോഴിക്കോട്: 500 പേര്‍ തോറ്റതില്‍ പ്രതിഷേധിച്ച് മുക്കം കെ.എം.സി.ടി
പോളിടെക്നിക്ക് കോളേജില്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍. അധ്യാപക സമരം കാരണമാണ് വിദ്യാര്‍ഥികള്‍ തോറ്റതെന്ന് ചൂണ്ടിക്കാണിച്ചാണ് വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയത്. വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും ഓഫീസുകളില്‍ പൂട്ടിയിട്ടു.
അധ്യാപകര്‍ കഴിഞ്ഞ ജനുവരിയില്‍സമരം നടത്തിയതാണ് കൂട്ട തോല്‍വിക്ക് കാരണം.
മാസങ്ങളായി ശമ്പളമില്ലെന്ന് ആരോപിച്ചാണ് കഴിഞ്ഞ ജനുവരിയില്‍ അധ്യാപകര്‍ സമരം നടത്തിയത്. ഇതുമൂലം ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ രണ്ടാം സെമസ്റ്റര്‍
ഇംഗ്ലീഷ് പരീക്ഷ മുടങ്ങിയിരുന്നു.

അധ്യാപക സമരം ഒത്തുതീര്‍പ്പായതോടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍
വീണ്ടും അവസരം നല്‍കുമെന്ന് കോളജ് അധികൃതര്‍ ഉറപ്പ് നല്‍കി.
ആരും തോല്‍ക്കില്ലെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍
500 കുട്ടികള്‍ തോറ്റു. ഇതോടെയാണ് വിദ്യാര്‍ഥികള്‍ അനിശ്ചിത കാല സമരം
തുടങ്ങിയത്. റീ ടെസ്റ്റ് നടത്തണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

spot_img

Related news

‘കേരളം വാങ്ങുന്നത് 240 കോടിയുടെ കുപ്പിവെള്ളം’; നീരുറവകള്‍ വീണ്ടെടുക്കണം: മന്ത്രി പി രാജീവ്

കണ്ണൂര്‍: സംസ്ഥാനത്തെ നീരുറവകളാകെ വീണ്ടെടുക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്....

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്‌

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും...

കിലോയ്ക്ക് 70 രൂപ; സവാള വില ഉയര്‍ന്നു

ഉല്‍പാദനം കുറഞ്ഞതോടെ കേരളത്തില്‍ സവാള വില ഉയരുന്നു. നിലവില്‍ മൊത്ത വിപണിയില്‍...

നവംബര്‍ മാസത്തെ റേഷന്‍ വിതരണം നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ മൂന്ന് വരെ...