സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. പൊതുഭരണ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്ന പ്രധാന വെബ്‌സൈറ്റാണ് ഹാക്കർമാരുടെ പിടിയിലായത്. വെബ്‌സൈറ്റിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘ടീം ബ്‌ളാക്ക്‌ലീറ്റ്‌സ്’ (Team BlackLists) എന്ന ഹാക്കർ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ വെബ്‌സൈറ്റ് പൂർവസ്ഥിതിയിലാക്കാനുള്ള സൈബർ സെല്ലിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നേതൃത്വത്തിലുള്ള അടിയന്തര നടപടികൾ ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള കൂടുതൽ പരിശോധനകൾ പുരോഗമിക്കുകയാണ്.

spot_img

Related news

പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

കോഴിക്കോട്: തിരുവമ്പാടിയിൽ വയനാട് എം.പി പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി...

ബെവ്‌കോയുടെ സെൽഫ് വെൻഡിംഗ് മെഷീൻ നീക്കത്തിനെതിരെ കെസിബിസി; ‘മദ്യലഭ്യത കുറയ്ക്കണം’

കൊച്ചി: ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കാൻ സെൽഫ് വെൻഡിംഗ് മെഷീനുകൾ അവതരിപ്പിക്കാനുള്ള...

ജിജി തോംസൺ ബിജെപിയിൽ ചേരാൻ ശ്രമിച്ചെന്ന് ജിജി ജോസഫ്; 2017ലെ ചിത്രങ്ങൾ പുറത്തുവിട്ട് ആരോപണം

കൊച്ചി: മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി...

ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് നിരന്തരം വിളിച്ച് അസഭ്യവും ഭീഷണിയും; 46കാരൻ അറസ്റ്റിൽ

മലപ്പുറം: ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് നിരന്തരം ഫോൺ വിളിച്ച് അസഭ്യം പറയുകയും...

ആറളത്തെ മോഴയെ പിടിക്കാൻ ഓപ്പറേഷൻ ‘കണ്ണൂർ മഖ്ന’; കുങ്കിയാനകൾ എത്തി

ഇരിട്ടി: ആറളം ഫാമിലും പുനരധിവാസ മേഖലയിലും ഭീഷണിയായ മോഴയാനയെ പിടികൂടാനുള്ള ദൗത്യത്തിന്...