തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സ്റ്റാലിന്‍

തമിഴ് തായ് വാഴ്ത്ത് വിവാദത്തില്‍ തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടരുന്നു. ഭരണഘടനാപദവിയിലിരുന്ന് വര്‍ഗീയക്കൂട്ടത്തിന്റെ കളിപ്പാവയാകുന്നവര്‍ക്ക് തമിഴ്ജനത മറുപടി നല്‍കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. ഗവര്‍ണറെ കേന്ദ്രസര്‍ക്കാര്‍ തിരികെ വിളിക്കണമെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

തമിഴ്നാട്ടിലെ ഔദ്യാഗിക ഗാനമായ തമിഴ് തായ് വാഴ്ത്തില്‍ നിന്ന് മനപ്പൂര്‍വം ദ്രാവിഡ എന്ന പദം ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ഒഴിവാക്കിയെന്നാരോപിച്ച് തുടങ്ങിയ പോര് തുടരുകയാണ്.തനിക്കെതിരായ ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ക്ക് സ്റ്റാലിന്‍ രൂക്ഷമായ ഭാഷയില്‍ തന്നെ മറുപടി നല്‍കി. രാജ്ഭവനെ ഗവര്‍ണര്‍ രാഷ്ട്രീയവത്കരിച്ചു. തമിഴ്നാടിനോട് സ്‌നേഹമുണ്ടായിരുന്നുവെങ്കില്‍ വേദിയില്‍ വച്ച് തന്നെ ഗാനം ശരിയായി പാടാന്‍ ആവശ്യപ്പെടണമായിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ തമിഴിനോടുള്ള അവഗണനയും സ്റ്റാലിന്‍ വിവരിക്കുന്നുണ്ട്. നികുതി തടയുന്നതിലൂടെ ദ്രാവിഡരുടെ വീര്യം കുറയ്ക്കാന്‍ ആകില്ലെന്നും ഉദയനിധി തുറന്നടിച്ചു. വിഷയത്തില്‍ എഐഎഡിഎംകെ ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികളും ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തി. സംസ്ഥാന ബിജെപി നേതാക്കളും കരുതലോടെയാണ് പ്രതികരിക്കുന്നത്.

spot_img

Related news

‘ഐ കില്‍ യൂ’; ഗൗതം ഗംഭീറിന് വധഭീഷണി, സന്ദേശം കശ്മീര്‍ ഐഎസ്‌ഐഎസിന്റെ പേരില്‍

ഇന്ത്യന്‍ ക്രിക്കറ്റ് മുഖ്യപരിശീലകനും ബിജെപി മുന്‍ എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി....

പഹൽഗാമിൽ ഹിന്ദുക്കളായ വിനോദസഞ്ചാരികളെ ഭീകരരിൽ നിന്ന് രക്ഷിക്കാൻ ജീവൻ ബലികൊടുത്ത മുസ്ലിം യുവാവ്

ആക്രമണ സമയത്ത് ഓടി രക്ഷപ്പെടുന്നതിനുപകരം, ആദിൽ ഒരു ഭീകരന്റെ അടുത്തേക്ക് ഓടിക്കയറി...

പഹല്‍ഗാം ഭീകരാക്രമണം; ആറ് തീവ്രവാദികളില്‍ 3 പേരുടെ രേഖാ ചിത്രം പുറത്തുവിട്ടു

പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ആറ് തീവ്രവാദികളില്‍ 3 പേരുടെ രേഖാ ചിത്രം...

ജമ്മുകശ്മീരിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും; മരിച്ചത് ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രന്‍

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകര ആക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും....

ജമ്മു കശ്മീരില്‍ വന്‍ ഭീകരാക്രമണം; 27 പേര്‍ കൊല്ലപ്പെട്ടതായി വിവരം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27 പേര്‍...