മലപ്പുറം: 202122 അധ്യയനവര്‍ഷത്തെ എസ്.എസ്.എല്‍.സി. ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ജില്ലയിലാണ് സംസ്ഥാനത്ത് ഇത്തവണയും ഏറ്റവുംകൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്. 78,219 വിദ്യാര്‍ഥികളാണ് ജില്ലയില്‍ ഈ അധ്യയനവര്‍ഷം പരീക്ഷ എഴുതിയത്.297 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷകള്‍ നടന്നത്. തിരൂര്‍ ഉപജില്ലയില്‍ 70 പരീക്ഷാ കേന്ദ്രങ്ങളില്‍ 15,666 വിദ്യാര്‍ഥികളും, മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയില്‍.
103 കേന്ദ്രങ്ങളില്‍ 27,485 വിദ്യാര്‍ഥികളും, വണ്ടൂര്‍ ഉപജില്ലയില്‍ 61 പരീക്ഷാകേന്ദ്രങ്ങളില്‍ 15,813 വിദ്യാര്‍ഥികളും, തിരൂരങ്ങാടി ഉപജില്ലയില്‍ 64 കേന്ദ്രങ്ങളില്‍ 19,255 വിദ്യാര്‍ഥികളുമാണ് എസ്.എസ്.എല്‍.സി. എഴുതിയത്.