പൊതുപരീക്ഷക്ക് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ ഒരുങ്ങി


മലപ്പുറം:കോവിഡ് ഇളവുകളില്‍ സ്‌കൂളുകള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായതിനുശേഷമുള്ള പൊതുപരീക്ഷക്ക് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ ഒരുങ്ങി. ഹയര്‍ സെക്കന്‍ഡറി പരീക്ഷ ബുധനാഴ്ചയും എസ്എസ്എല്‍സി പരീക്ഷ വ്യാഴാഴ്ചയും തുടങ്ങും. ജില്ലയില്‍നിന്ന് 77,817 വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്.പത്താംതരം പരീക്ഷ എഴുതുന്നത് 78,219 വിദ്യാര്‍ഥികളും.
കഴിഞ്ഞവര്‍ഷം 76,014 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇത്തവണ 2205 വിദ്യാര്‍ഥികള്‍ കൂടുതല്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നതും മലപ്പുറത്താണ്. എടരിക്കോട് പികെഎംഎംഎച്ച്എസ് സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. 2104 വിദ്യാര്‍ഥികള്‍. കോവിഡ് സുരക്ഷാ മാനണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ നടത്തുന്നത്. പരീക്ഷക്ക് എത്തുന്ന വിദ്യാര്‍ഥികളുടെ ശരീരോഷ്മാവ് പരിശോധിക്കും. കൈകള്‍ അണുവിമുക്തമാക്കാന്‍ സാനിറ്റൈസര്‍ നല്‍കും. മാസ്‌കും ഉറപ്പാക്കും.

spot_img

Related news

ലീഗിനേയും സമസ്തയെയും രണ്ടാക്കാന്‍ നോക്കുന്നവര്‍ ഒറ്റപ്പെടും; പിളര്‍പ്പുണ്ടാവില്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍

മലപ്പുറം: കോഴിക്കോട്ട് ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചത് സമസ്തയില്‍ എല്ലാവരേയും ഒന്നിപ്പിച്ചു നിര്‍ത്താനെന്ന്...

എടപ്പാളിൽ പ്രിൻസിപ്പൽ സ്‌കൂട്ടറിൽ കയറിയ ഉടൻ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: എടപ്പാളിൽ പ്രിൻസിപ്പൽ സ്‌കൂട്ടറിൽ കയറിയ ഉടൻ കുഴഞ്ഞുവീണു മരിച്ചു. കണ്ടനകം...

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്

മലപ്പുറം: മലപ്പുറം പോത്ത് കല്ലില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം. ഒമ്പത്...

വണ്ടൂരിൽ മിനിലോറി ഇരുചക്രവാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വണ്ടൂര്‍ അമ്പലപ്പടിയില്‍ മാങ്കുന്നന്‍ ചന്ദ്രന്‍ ആണ് മരിച്ചത്

വണ്ടൂര്‍ എറിയാട് വാളോര്‍ങ്ങലില്‍ മിനിലോറി ഇരുചക്രവാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ട്...

ലൈഫ് ടൈം ഫ്രീ കണ്‍സല്‍ട്ടേഷന്‍ പ്രിവിലേജ് കാര്‍ഡ് വിതരണം

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്കിലെ 70 വയസ്സു കഴിഞ്ഞ പെന്‍ഷനേഴ്‌സിന്...