ഒരു രണ്ട് മിനിറ്റ് പോലും ബോറടി താങ്ങാന്‍ നമ്മളില്‍ പലര്‍ക്കും പറ്റാറില്ല. ഉടനെ ഫോണെടുത്ത് കുറച്ച് റീല്‍ കാണും. അല്ലെങ്കില്‍ ടിവിയോ നെറ്റ്ഫ്‌ളിക്‌സോ ചാറ്റ് ജിപിടിയോട് സൊറ പറയലോ അങ്ങനെയെന്തങ്കിലും ചെയ്യും. എപ്പോഴും പ്രൊഡക്ടീവായിരിക്കുക എന്ന് ഉപദേശിക്കുന്ന ഒരു സമൂഹത്തില്‍ വെറുതെ ഇരിക്കുക എന്നത് ഒരു മോശം കാര്യമായാണ് പലപ്പോഴും പറയപ്പെടുന്നത്. പക്ഷേ ഒരു പ്രമുഖ ചോക്‌ളേറ്റിന്റെ പരസ്യം പറയുന്നത് പോലെ ചിലപ്പോള്‍ ഒന്നും ചെയ്യാതെയുമിരിക്കൂ…അതും വളരെ നല്ലതാണ്.
ശരിക്കും വെറുതെ ഇരിക്കുക എന്നാല്‍ എന്താണ്?
ഷോര്‍ട്ട് വിഡിയോകളും റീല്‍സും കണ്ട് കുറേ ഡോപ്പമിന്‍ ഹിറ്റ് അവസ്ഥയുണ്ടാക്കുകയല്ല വെറുതെ ഇരിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഫോണടക്കം നമ്മുടെ ചിന്തകളെ ശല്യം ചെയ്യുന്ന എല്ലാം മാറ്റിവച്ച് ചിന്തകളെ അതിന്റെ വഴിക്ക് വിട്ടുകൊണ്ട് മറ്റെല്ലാത്തില്‍ നിന്നും വേര്‍പെട്ട് സ്വന്തം മനസിന്റെ ശബ്ദങ്ങള്‍ കേട്ട് നിശബ്ദമായി വെറുതെയിരിക്കുക.
എന്തിന് വല്ലപ്പോഴും വെറുതെയിരിക്കണം?
ഇത്തരം വെറുതേയിരിക്കലുകളെ ന്യൂറോശാസ്ത്രജ്ഞര്‍ ക്രിയാത്മക അടയിരിക്കല്‍(creative incubation) എന്നാണ് വിളിക്കുന്നത്. വളരെ ആക്ടീവായി ഓരോന്ന് കാണുകയും പ്രവൃത്തിക്കുകയും ചെയ്യാതെ നിങ്ങള്‍ ഇരിക്കുമ്പോള്‍ ഉപബോധമനസ് ഉണരാന്‍ തുടങ്ങും.
ഇങ്ങനെയൊരു ക്രിയാത്മകമായ ബോറടി അവസ്ഥയില്‍ ഇരിക്കുന്നവര്‍ക്ക് അവരവരെക്കുറിച്ച് കുറച്ചുകൂടി നന്നായി മനസിലാക്കാനും അവരുടെ തൊഴിലിലും കലയിലും പഠനത്തിലുമെല്ലാം കൊണ്ടുവരേണ്ട പുതിയ മാറ്റങ്ങള്‍ എന്തെല്ലാമെന്ന് ചിന്തിച്ചെടുക്കാനുമാകും.
ഇത്തരം അവസ്ഥകളില്‍ ചിലര്‍ക്ക് അവരുടെ ആകുലതകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെങ്കിലും പലപ്പോഴായി അഭിമുഖീകരിക്കാതെ മാറ്റിവച്ച ചില യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളാനും അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനും ഇത്തരം വെറുതെ ഇരിക്കലുകള്‍ സഹായിക്കും.
സമയം വെറുതെ പോകുന്നതായി നിങ്ങള്‍ക്ക് ആകുലതയുണ്ടെങ്കില്‍ വെറുതെ ഇരിക്കുന്നതിനായി നിങ്ങള്‍ക്ക് ടൈമര്‍ സെറ്റ് ചെയ്യാവുന്നതാണ്
വെറുതെ ഇരിക്കുന്നതിന് പകരം വെറുതെ നടക്കുകയുമാകാം. പ്രത്യേക ലക്ഷ്യമില്ലാതെ, പോഡ്കാസ്റ്റുകളോ പാട്ടുകളോ കേള്‍ക്കാതെ, അധികം വേഗത്തിലല്ലാതെ വെറുതെ നടക്കാം. കുറച്ച് നേരത്തേക്കെങ്കിലും സ്‌ക്രീനുകളില്‍ നോക്കാത ഒരു ഡിജിറ്റല്‍ ഡിറ്റോക്‌സ് പരീക്ഷിക്കാം.