അടുക്കളത്തറയിൽ അമ്മയ്ക്ക് കുഴിയൊരുക്കിയ മകൻ; പള്ളിത്തോട്ടിലെ രാധയുടെ മരണം കൊലപാതകമോ?

ആലപ്പുഴ പള്ളിത്തോട് വയോധികയുടെ മരണത്തില്‍ ദുരൂഹത. മരിച്ച നിലയില്‍ കണ്ടെത്തിയ അമ്മയെ അടുക്കളയില്‍ കുഴിച്ചിട്ടെന്ന് മകന്റെ മൊഴി. മകന്‍ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിത്തോട് സ്വദേശി രാധയാണ് മരിച്ചത്.

പെറ്റമ്മ മരിച്ചത് ആരെയും അറിയിക്കാതെ മൃതദേഹം അടുക്കളയില്‍ ആറടി വലുപ്പത്തില്‍ കുഴിയെടുത്ത് മൂടിയതിലാണ് എല്ലാവര്‍ക്കും സംശയം. മദ്യലഹരിയില്‍ സ്ഥിരം അമ്മയുമായി ഗിരീഷ് വഴക്കുണ്ടാക്കുമായിരുന്നെന്നാണ് മകന്റെ മൊഴി. ഇക്കാര്യങ്ങളെല്ലാം സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു.

താന്‍ വീട്ടിലെത്തിയപ്പോള്‍ മരിച്ചു കിടന്ന അമ്മയെ സ്വന്തം നിലയ്ക്ക് കുഴിച്ചിട്ട് കുഴിക്ക് മുകളില്‍ കല്ലുവെച്ചെന്നാണ് മകന്റെ മൊഴി. കൊലപാതകമാണോയെന്ന് പൊലീസ് വിശദമായി പരിശോധിക്കും. അമ്മ മരണപ്പെട്ടെന്നും മൃതദേഹം കുഴിച്ചിട്ടെന്നും നാട്ടുകാരോടും അയല്‍ക്കാരോടും ഗിരീഷ് തന്നെയാണ് പറയുന്നത്. മൃതദേഹം പുറത്തെടുത്ത് വിശദമായി പരിശോധിക്കും.

spot_img

Related news

“കേരളത്തിന്റെ ആവശ്യത്തെ നിസാരമായി കാണരുത്!” എയിംസ് വിഷയത്തിൽ കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

എയിംസുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി. എയിംസ് വേണമെന്ന...

‘വൈകാതെ കാണാമെന്ന്’ പറഞ്ഞു പോയി, മടക്കം ചേതനയറ്റ ശരീരമായി; ഒമാൻ വിമാനത്താവളത്തിൽ മെബിന് വിട

കൊച്ചി: വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് പറവൂർ പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ട്...

3 സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ എങ്ങനെ? കൊയിലാണ്ടിയിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ പോസ്റ്റ്മോർട്ടം നിർണ്ണായകം

കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മൃതദ്ദേഹത്തിൽ...

ഐ.ഐ.ടി ആക്രമണം: അന്വേഷിക്കാൻ പ്രത്യേക സംഘം; പ്രതി ക്യാമ്പസിനുള്ളിൽ തന്നെയെന്ന് സംശയം!

പാലക്കാട്: കഞ്ചിക്കോട് ഐഐടിയിൽ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ആക്രമണം പ്രത്യേക അന്വേഷണ സംഘം...

ജീവിതം പാതിവഴിയിൽ പൊലിഞ്ഞു, പക്ഷേ അഞ്ചുപേരിലൂടെ ജിജിൻ ഇനി ജീവിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. വാഹനാപകടത്തില്‍ മരിച്ച കിളിമാനൂര്‍ സ്വദേശി...