ഒട്ടകത്തെ ക്രൂരമായി മര്‍ദിച്ച കേസില്‍ ആറു പേര്‍ അറസ്റ്റില്‍

പാലക്കാട്: മാത്തൂരില്‍ ഒട്ടകത്തെ ക്രൂരമായി മര്‍ദിച്ച കേസില്‍ ആറു പേര്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശി മണികണ്ഠന്‍, തെലങ്കാന സ്വദേശി ശ്യാം ഷിന്‍ഡെ, മധ്യപ്രദേശ് സ്വദേശി കിഷോര്‍ ജോഗി മാത്തൂര്‍ സ്വദേശികളായ അബ്ദുള്‍ കരിം, ഷമീര്‍, സെയ്ദ് മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.

പല്ലഞ്ചാത്തനൂരിലെ ആഘോഷം കഴിഞ്ഞ് ഒട്ടകത്തെ വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് വടികൊണ്ട് തലയ്ക്കടിച്ചത്. കണ്ടുനിന്നവര്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.


സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

spot_img

Related news

സംസ്ഥാനത്ത് SSLC, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; 2026 മാർച്ച് 5 ന് തുടങ്ങി 30 വരെ

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു. 2026 മാർച്ച് 5...

ചട്ടുകം വെച്ച് പൊള്ളിച്ചു, തല ഭിത്തിയിൽ ഇടിപ്പിച്ചു; 12 വയസുകാരനോട് അച്ഛന്റെ ക്രൂരത

പത്തനംതിട്ടയിൽ 12 വയസ്സുകാരനോട് അച്ഛന്റെ ക്രൂരത. കുട്ടിയെ ചട്ടുകം വെച്ച് പൊള്ളിച്ചു,...

മഴക്കെടുതിയോ വന്യമൃഗ ഭീതിയോ അല്ല, കാരണം പൊലീസ് വാഹനങ്ങള്‍; 63 കുട്ടികളിൽ ഹാജർ ആറുപേർ

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിൽ 63 വിദ്യാർഥികൾ പഠിക്കുന്ന കരിമ്പാലക്കുന്ന് സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു; നിയന്ത്രണങ്ങൾ കടുപ്പിക്കും

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക പലയിടങ്ങളിലും...

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ പഠിപ്പ്മുടക്ക്; UDSF വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ പഠിപ്പ്മുടക്ക്. UDSF വിദ്യാഭ്യാസ...