ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

ശ്രീനിജന്‍ എംഎല്‍എക്കെതിരായ ജാതി അധിക്ഷേപത്തില്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. പി.വി.ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഷാജന്‍ സ്‌കറിയ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഷാജനെതിരെ പി വി ശ്രീനിജിന്‍ നല്‍കിയ പരാതിയില്‍ എളമക്കര പൊലീസാണ് നേരത്തെ കേസെടുത്തത്. ഷാജന്‍ സ്‌കറിയ, സി.ഇ.ഒ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ.റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മറുനാടന്‍ മലയാളി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ശ്രീനിജിന്‍ എംഎല്‍എ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആസൂത്രിതമായ അജണ്ടയുടെ ഭാഗായി വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ശ്രീനിജിന്‍ എംഎല്‍എ ആരോപിച്ചിരുന്നു.

spot_img

Related news

കോൺഗ്രസ് – ലീഗ് സീറ്റ് കൈമാറ്റം; പട്ടാമ്പിയിൽ എം.എ. സമദ്, കോങ്ങാട് രമ്യ ഹരിദാസ്

പാലക്കാട് സീറ്റുകള്‍ വെച്ചുമാറാന്‍ യുഡിഎഫില്‍ ധാരണ. പട്ടാമ്പി, കോങ്ങാട് സീറ്റുകള്‍ വെച്ചുമാറാന്‍...

കോട്ടയത്തിന് ക്രിസ്മസ് സമ്മാനമായി 20 കോടി; 20 കോടി XC 138455 എന്ന നമ്പറിന്

ക്രിസ്മസ്-പുതുവത്സര ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ 20 കോടി XC...

ദീപകിന്റെ മരണം; ഷിംജിതയുടെ വീഡിയോയിൽ നിന്നും എന്നെ ഒഴിവാക്കണം; പരാതിയുമായി ബസ്സിലെ സഹയാത്രിക

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ പരാതി...

ഐഎസ്ആർഒയ്ക്ക് ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനുണ്ട്; അതിനായി നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്; സുനിതാ വില്യംസ്

ഐഎസ്ആര്‍ഒയും നാസയും ഒരുമിച്ച് നിന്നാല്‍ ഇലോണ്‍ മസ്‌ക് സ്വപ്‌നം കണ്ടതിനേക്കാള്‍ കൂടുതല്‍...