ഷാബാ ഷെരീഫ് കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

നിലമ്പൂര്‍: മൈസൂര്‍ സ്വദേശിയായ പാരമ്പര്യ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുഖ്യ പ്രതി ഷൈബിന്‍ അഷറഫിന്റെ നിര്‍ദ്ദേശപ്രകാരം മൈസൂരില്‍ നിന്നും വൈദ്യനെ തട്ടിക്കൊണ്ടുവന്ന സംഘത്തിലെ അംഗമായ ചന്തക്കുന്ന് ചാരംകുളം സ്വദേശിയായ കാപ്പുമുഖത്ത് അബ്ദുള്‍ വാഹിദിനെയാണ് (26) നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

2019 ആഗസ്റ്റ് ഒന്നിനാണ് ഷാബാ ഷരീഫിനെ മൈസുരുവില്‍ നിന്നും തട്ടിക്കൊണ്ട് വന്ന് ഷൈബിന്റെ നിലമ്പൂരിലെ മുക്കട്ടയിലുള്ള വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്. തട്ടിക്കൊണ്ട് വരാന്‍ ഉപയോഗിച്ച മാരുതി ഈക്കോ വാനും പ്രതിയായ അജ്മലിന്റെ പേരിലാണ് ഷൈബിന്റെ നിര്‍ദേശ പ്രകാരം നിലമ്പൂരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതെന്നും കണ്ടെത്തി. ഈ വാഹനം പിന്നീട് വിറ്റൊഴിവാക്കി. കൃത്യത്തിന് ശേഷം ഷൈബിന്റെ ബന്ധുവായ, ഇപ്പോഴും ഒളിവില്‍ കഴിയുന്ന, കൈപ്പഞ്ചേരി ഫാസില്‍ മുഖേന വന്‍ തുക പാരിതോഷികം ലഭിച്ചതായും വാഹിദ് സമ്മതിച്ചു.

spot_img

Related news

ഉപഭോക്താവിന് വിജയം: ഐഫോൺ തകരാർ പരിഹരിക്കാത്തതിൽ ഒന്നേകാൽ ലക്ഷത്തോളം രൂപ പിഴ വിധിച്ച് ഉപഭോക്തൃ കമീഷൻ

മലപ്പുറം: പുതുതായി വാങ്ങിയ മൊബൈല്‍ ഫോണ്‍ തകരാര്‍ പരിഹരിക്കാന്‍ വിസമ്മതിച്ച ഐഫോണ്‍ കമ്പനി...

പെരിന്തൽമണ്ണയിലേക്ക് മാറുമെന്നത് ഊഹാപോഹം മാത്രം; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ കെ.ടി ജലീൽ

മലപ്പുറം: നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് കെ.ടി ജലീല്‍ എംഎല്‍എ. നിയമസഭ...

1000 രൂപയെച്ചൊല്ലിയുള്ള തർക്കം വധശ്രമത്തിൽ കലാശിച്ചു; നിലമ്പൂരിൽ യുവാക്കൾ പൊലീസ് പിടിയിൽ

നിലമ്പൂർ: കോടതിപ്പടി പാട്ടുത്സവ് നഗരിയിൽ 1000 രൂപയുടെ ഇടപാടിനെ ചൊല്ലിയുള്ള തർക്കം...

പൊള്ളുന്ന വില: മലപ്പുറത്ത് കോഴിയിറച്ചി വില 270 കടന്നു; റമദാനിൽ റെക്കോർഡ് വിലയാകുമെന്ന് ആശങ്ക

മ​ല​പ്പു​റം: വി​പ​ണി​യി​ൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. നിലവിൽ 240 മുതൽ 270...

ഭാരതപ്പുഴയിൽ മഹാമാഘ മഹോത്സവം: 47 അടി ഉയരത്തിൽ കൊടിയേറി, ഇനി ഭക്തിസാന്ദ്രമായ നാളുകൾ

തിരുനാവായ: ഇന്നു രാവിലെ 12-ഓടെ കൊടി ഉയർന്നതോടെ നിളയിൽ കേരള കുംഭമേള...