കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ ദളിത് യുവാവിനെ പ്രണയിച്ചതിന് അച്ഛന്‍ മകളെ കൊലപ്പെടുത്തി. ബോധഗുര്‍കി സ്വദേശിയായ കീര്‍ത്തി(20)യാണ് കൊല്ലപ്പെട്ടത്. കീര്‍ത്തിയുടെ മരണവാര്‍ത്തയറിഞ്ഞ കാമുകന്‍ ഗംഗാധര്‍(24) ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി.
യാദവ സമുദായക്കാരിയായ കീര്‍ത്തിയും ഗംഗാധറൂം ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഗംഗാധര്‍ പെണ്‍കുട്ടിയുടെ പിതാവ് കൃഷ്ണമൂര്‍ത്തിയെ വിവാഹത്തിനായി സമീപിച്ചിരുന്നു. എന്നാല്‍ കീര്‍ത്തിയുടെ മാതാപിതാക്കള്‍ അവരുടെ വിവാഹത്തിന് സമ്മതിച്ചില്ല. ഇതിന് പിന്നാലെ മക്കളും യുവാവും തമ്മില്‍ കാണുന്നതും പിതാവ് വിലക്കിയിരുന്നു.
ചൊവ്വാഴ്ച കീര്‍ത്തിയും പിതാവും തമ്മില്‍ ഈ വിഷയത്തില്‍ വാക്കേറ്റം ഉണ്ടായി അരിശം മൂത്ത പിതാവ് പെണ്‍കുട്ടിയെ കഴുത്തു കൊല്ലുകയായിരുന്നു. സംഭവത്തില്‍ കാമസമുദ്ര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.