കാലിക്കറ്റ് സര്‍വകലാശാല പരിസരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. വിമുക്ത ഭടനായിരുന്ന സുരക്ഷാ ജീവനക്കാരന്‍ മണികണ്ഠന്‍ പൊലീസ് കസ്റ്റഡയിലാണ്. സെക്യൂരിറ്റി യൂണിഫോമില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയായിരുന്നു പീഡനം. കഴിഞ്ഞ മാസം 29 നാണ് കേസിന് ആസ്പതമായ സംഭവം നടക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയുടെ തൊട്ടടുത്തുള്ള സ്‌കൂളില്‍ നിന്ന് എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. ഇതിനിടയില്‍ സര്‍വകലാശാലയിലെ പരിസരത്തുള്ള ഗാര്‍ഡനിലും മറ്റും ചുറ്റി നടന്ന് കാണുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ സെക്യൂരിറ്റി ജീവനക്കാരന്‍ കാണാന്‍ ഇടയായി. ഒറ്റയ്ക്ക് നടക്കുന്ന പെണ്‍കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്‍ ചോദ്യം ചെയ്യുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തു.തുടര്‍ന്ന് തൊട്ടടുത്തുള്ള സ്ഥലത്ത് കൊണ്ടുപോയാണ് സെക്യൂരിറ്റി ജീവനക്കാരന്‍ പീഡിപ്പിച്ചത്.