മലപ്പുറം : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോട്ടപ്പടിയില്‍ കളി കാണാനെത്തുന്നവരുടെ വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ് സൗകര്യമൊരുക്കും. മത്സരങ്ങള്‍
മത്സരങ്ങള്‍ തുടങ്ങാന്‍ 15 ദിവസം മാത്രം ബാക്കിനില്‍ക്കെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നിവ ഡിവൈ.എസ്.പി.മാരായ പ്രദീപ്കുമാര്‍, കെ.എം. ബിജു
എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. സുരക്ഷ, പാര്‍ക്കിങ് സൗകര്യങ്ങള്‍ വിലയിരുത്തി. കോട്ടപ്പടി സ്റ്റേഡിയത്തില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷം ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന വേദിയായ പയ്യനാട് സ്റ്റേഡിയവും സംഘം സന്ദര്‍ശിച്ചു. പയ്യനാട് സ്റ്റേഡിയത്തിലെ പാര്‍ക്കിങ് സൗകര്യത്തില്‍ സംഘം തൃപ്തിയറിയിച്ചു. കേരളത്തിന്റെ മത്സരമടക്കം നടക്കുന്ന പയ്യനാട് സ്റ്റേഡിയത്തില്‍ പാര്‍ക്കിങ്നിയന്ത്രിക്കാന്‍ ട്രോമാകെയര്‍ വൊളന്റിയര്‍മാരെക്കൂടി സഹകരിപ്പിച്ച് പ്രവര്‍ത്തിക്കാനാണ് പ്രാഥമിക തീരുമാനം.
സന്തോഷ് ട്രോഫി ഫുട്‌ബോള്‍: കളി കാണാനെത്തുന്നവരുടെ വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ് സൗകര്യമൊരുക്കും
