ശബരിമല മില്‍മ നെയ് ക്രമക്കേട്; എസ്പി എം ജെ സോജന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം

കൊച്ചി: ശബരിമല മിൽമ നെയ് തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി രൂപം നൽകി. എസ്.പി എം.ജെ. സോജൻ സംഘത്തിന്റെ തലവനായിരിക്കും. ഡിവൈ.എസ്.പി സി.എസ്. ഹരിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. വിജിലൻസ് മേധാവി സമർപ്പിച്ച ഉദ്യോഗസ്ഥരുടെ പട്ടികയിൽ നിന്നാണ് ഹൈക്കോടതി അന്വേഷണ സംഘത്തെ തിരഞ്ഞെടുത്തത്. വിജിലൻസ് ഇൻസ്പെക്ടർമാരായ എ.എസ്. സജി ശങ്കർ, എസ്. ശ്രീജിത്ത്, ടി.ആർ. കിരൺ, ആർ.എസ്. രതീന്ദ്രകുമാർ എന്നിവരും സംഘത്തിലുണ്ട്.

ശബരിമലയിലെ മിൽമ നെയ് ക്രമക്കേട് പ്രഥമദൃഷ്ട്യാ ഗുരുതരമാണെന്ന് വിലയിരുത്തിയ ഹൈക്കോടതി ദേവസ്വം ബെഞ്ച്, സുതാര്യമായ അന്വേഷണം ഉറപ്പാക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ വിജിലൻസ് ഡയറക്ടറോട് നിർദേശിച്ചിരുന്നു. അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടരുതെന്നും അന്തിമ റിപ്പോർട്ട് കോടതിയുടെ അനുമതിയോടെ സമർപ്പിക്കണമെന്നുമാണ് നിർദേശം. ശബരിമലയിലേക്ക് വിതരണം ചെയ്ത മിൽമ നെയ് മറിച്ചുവിറ്റെന്ന ആരോപണത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

spot_img

Related news

മലപ്പുറത്ത് ഫോറസ്റ്റ് സ്റ്റേഷനിൽ സംഘർഷം; ഡെപ്യൂട്ടി റേഞ്ചറുൾപ്പെടെ അഞ്ചുപേർ ചികിത്സയിൽ

മലപ്പുറം: എടക്കര പോത്തുകല്ല് മുണ്ടേരി വനത്തിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ...

ഓപ്പറേഷൻ തൂഫാൻ; ആറ് കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ആറ് കിലോ കഞ്ചാവുമായി...

കേരളത്തിൽ മഴ ശക്തമാകും; അഞ്ച് ദിവസത്തേക്ക് ജാഗ്രത നിർദേശം

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; അടുത്ത മൂന്ന് ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം...

മഞ്ചേരി നഗരസഭ കൗൺസിലർ അബ്ദുൽ ജലീൽ കൊലപാതകം: മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവും പിഴയും വിധിച്ചു

മഞ്ചേരി: മഞ്ചേരി നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ കൊലക്കേസിൽ മൂന്ന്...