തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക് പോകും. ജനുവരിയില്‍ നടത്തിയ പരിശോധകള്‍ക്ക് ശേഷമുള്ള തുടര്‍ ചികിത്സകള്‍ക്കായാണ് പോകുന്നത്. യാത്രയ്ക്കായി ഈ മാസം 23 മുതല്‍ മേയ് വരെ കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയിട്ടുണ്ട്. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ നടത്തുന്നത്. കഴിഞ്ഞ തവണ ചികിത്സയ്ക്കായി അ?മേരിക്കയില്‍ പോയപ്പോള്‍ മുഖ്യമന്ത്രിയുടെ പകരക്കാരനായി ആരേയും ചുമതലപ്പെടുത്തിയിരുന്നില്ല. ഇതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇത്തവണയും സമാനരീതിയുണ്ടായാല്‍ പ്രതിപക്ഷം വിമര്‍ശനം കടുപ്പിക്കുമെന്നാണ് സൂചന.