റീറിലീസിനൊരുങ്ങി രാവണ പ്രഭു ; ഒക്ടോബർ പത്തിന് ചിത്രം തിയറ്ററുകളിൽ

മംഗലശ്ശേരി നീലകണ്ഠനും, മകൻ കാർത്തികേയനും തിയറ്ററുകൾ കീഴടക്കാൻ വീണ്ടുമെത്തുന്നു. നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k ആറ്റ്മോസിൽ ഒക്ടോബർ പത്തിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും , മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4K അറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.

മോഹൻലാൽ ഡബിൾ റോളിൽ എത്തിയ ചിത്രത്തിൽ നെപ്പോളിയൻ, സിദ്ദിഖ്, രതീഷ്,സായ് കുമാർ, ഇന്നസൻ്റ്, വസുന്ധരാ ദാസ്, രേവതി, ഭീമൻ രഘു , അഗസ്റ്റിൻ, രാമു,ബിമണിയൻപിള്ള രാജു തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നു. സുരേഷ് പീറ്റേഴ്സിൻ്റേതാണു സംഗീതം. ഗാനങ്ങൾ – ഗിരീഷ് പുത്തഞ്ചേരി, ഛായാഗ്രഹണം – പി.സുകുമാർ.

spot_img

Related news

മംഗലശ്ശേരി കാർത്തികേയന് മുന്നിൽ മുട്ടുകുത്തി ബോക്‌സ് ഓഫീസ്; ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ട്‌

മംഗലശ്ശേരി നീലകണ്ഠനായും, മകൻ കാർത്തികേയനായും മോഹൻലാൽ നിറഞ്ഞാടിയ ചിത്രമാണ് രാവണപ്രഭു. കഴിഞ്ഞ...

കാന്താര ചാപ്റ്റർ 1; 1000 കോടി തൂക്കും, പ്രിവ്യൂ റിവ്യൂസ് ഹൈപ്പ് കൂടിയപ്പോൾ പടം വീഴുമെന്ന് കരുതിയെങ്കിൽ തെറ്റി

കാന്താര ചാപ്റ്റർ 1 സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ്. റിഷബ്...

പ്രേക്ഷകരെ കൊടുമ്പിരി കൊള്ളിച്ച് ലോക 2 അനൗൺസ്മെന്റ്, വീഡിയോ വൈറൽ

മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച സിനിമയാണ് ലോക ചാപ്റ്റർ 1...

ഒടുവില്‍ ‘എമ്പുരാന്‍’ വീണു; ആഗോള തലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായി ‘ലോക ചാപ്റ്റർ 1: ചന്ദ്ര’

മലയാള സിനിമാ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്ത് കല്യാണി പ്രിയദർശൻ നായികയായ...