കേരളത്തിൽ മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

ഒക്ടോബർ 11, 12, 13 തീയതികളിൽ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, നാളെയോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്

മഴയും ഇടിമിന്നലും ഉണ്ടാകുന്ന സമയങ്ങളിൽ പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. ഇടിമിന്നൽ അനുഭവപ്പെടുമ്പോൾ തുറസ്സായ സ്ഥലങ്ങളിലും മരങ്ങൾക്കു താഴെയും നിൽക്കുന്നത് ഒഴിവാക്കണം. ശക്തമായ കാറ്റുള്ളപ്പോൾ അപകടകരമായ മരങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും സമീപം നിൽക്കരുത്. കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദേശിക്കുന്നു.

Related news

പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി; സംഭവം തിരുവല്ലയിൽ

തിരുവല്ല: പോക്സോ കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു....

മെസി വരവിന്റെ പേരിൽ സാമ്പത്തിക ക്രമക്കേട് ആരോപണം; മുൻമന്ത്രി വി. അബ്ദുറഹ്മാനെതിരെ കേസിന് നീക്കം

തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട...

കോന്നിയിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി

പത്തനംതിട്ട: കോന്നി കുളത്തുമണ്ണിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക്...

ഡൽഹിയിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെ കേരളത്തിലെ സിപിഐഎം നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു....

നിയന്ത്രണം വിട്ട സ്വകാര്യബസ് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് സ്ത്രീകൾക്ക് പരിക്ക്, ഒരാൾ മരിച്ചു

കോട്ടയം: ചന്തക്കവലയിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് യാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി...