കെ റെയില്‍ പദ്ധതിയെ പിന്തുണച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

കെ റെയില്‍ പദ്ധതിയെ പിന്തുണച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സാങ്കേതികവും പാരിസ്ഥിതികവുമായ ചില പ്രശ്‌നങ്ങള്‍ കെ റെയില്‍ നടപ്പാക്കുന്നതില്‍ ഉണ്ടെന്ന് റയില്‍വേ മന്ത്രി പറയുന്നു. ആ തടസങ്ങള്‍ പരിഹരിച്ചു പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയാണെങ്കില്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ സന്നദ്ധമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

ആദ്യം ഉണ്ടാകേണ്ടത് സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്‌നത്തിന് പരിഹാരമാണെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ നിലപാട് സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ടു പോകണം എന്നതാണ്്. ഇന്ന് സമര്‍പ്പിക്കപ്പെട്ട പദ്ധതി രേഖയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് റെയില്‍വേ മന്ത്രി ആവശ്യപ്പെട്ടു. സില്‍വര്‍ലൈന്‍ പദ്ധതിയുടെ അംഗീകാരമടക്കമുള്ള വിഷയങ്ങളുമായി ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എറണാകുളം വരെ മൂന്ന് വരിയും സ്ഥാപിക്കുമെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു. തിരുവനന്തപുരത്തേക്ക് എറണാകുളം മുതല്‍ കോട്ടയം വഴി 3 ലൈനുകള്‍ സ്ഥാപിക്കും. അതിനുള്ള സ്ഥലം ഏറ്റെടുത്ത നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. കേരളത്തിലെ 35 റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ ശബരി റയിലുമായി ബന്ധപ്പെട്ടുകൊണ്ട് ചില നിര്‍ദ്ദേശങ്ങള്‍ കൈമാറിയുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കും. കേരള സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ റെയില്‍വേയും സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാറിന് സമാനമായി കേരളത്തിലും കരാര്‍ ഉണ്ടാക്കും. ആ കരാറിനെ അടിസ്ഥാനപ്പെടുത്തി പദ്ധതി പൂര്‍ത്തിയാക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

spot_img

Related news

അബു അരീക്കോടിന്‍റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കോഴിക്കോട്: നിയമ വിദ്യാര്‍ത്ഥി അബു അരീക്കോടിന്‍റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

കാട്ടുപന്നി കുറുകെച്ചാടി, കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പാടത്തേക്ക് മറഞ്ഞു; 3 യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ചിറ്റൂർ റോഡിൽ കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണം വിട്ട കാർ...

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി...