ആർ.എസ് എസിന് ആയുധ പരിശീലനത്തിന് വിട്ട് കൊടുത്ത മുൻസിപ്പാലിറ്റിയുടെ നടപടി: പരപ്പനങ്ങാടിയില്‍ എസ്ഡിപിഐയുടെ പ്രതിഷേധവും ധര്‍ണയും

പരപ്പനങ്ങാടി: ആർ.എസ് എസിന് ആയുധ പരിശീലനത്തിന് വിട്ട് കൊടുത്ത മുൻസിപ്പാലിറ്റിയുടെ നടപടിക്കെതിരെ എസ്.ഡി.പി.ഐ മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധവും, ധർണ്ണയും നടത്തി. പരപ്പനങ്ങാടി മുൻസിപ്പൽ സ്റ്റേഡിയത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിജയദശമിയോടനുബന്ധിച്ച് ആർ.എസ്.എസ് ആയുധപരിശീലനം അടക്കം നടത്തിയെതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.എസ്.ഡി.പി.ഐ നടത്തിയ പ്രതിഷേധ ധർണ്ണ തിരൂരങ്ങാടി നിയോജകമണ്ഡലം പ്രസിഡൻ്റെ ഹമീദ് പരപ്പനങ്ങാടി ഉത്ഘാടനം ചെയ്തു.രാഷ്ട്രീയ, മത സംഘടനകൾക്ക് പരിപാടികൾക്ക് സ്റ്റേഡിയം നൽകരുതെന്ന കാലങ്ങളായുള്ള മുൻസിപ്പാലിറ്റിയുടെ തീരുമാനത്തിനെതിരെ പ്രവർത്തിച്ചവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു.എസ്.ഡി.പി ഐ നേതാക്കളായ നൗഫൽ സി.പി , അബ്ദുൽ സലാം കെ, അക്ബർ പരപ്പനങ്ങാടി, അഷ്റഫ് സി.പി. സംസാരിച്ചു.സിദ്ധീഖ് കെ , ടി.വാസു, യാസർ അറഫാത്ത് ,ഷരീഫ് എന്നിവർ നേതൃത്വം നൽകി. പ്രതിഷേധങ്ങളെ തുടർന്ന് പരപ്പനങ്ങാടി പോലീസ് സുരക്ഷ ഒരുക്കിയിരുന്നു.പ്രതിഷേധം ഭയന്ന് മുൻസിപ്പൽ സെക്രട്ടറിയടക്കം ഓഫീസിൽ ഹാജരാകാത്തത് വിവാദമായി.

spot_img

Related news

ഉപഭോക്താവിന് വിജയം: ഐഫോൺ തകരാർ പരിഹരിക്കാത്തതിൽ ഒന്നേകാൽ ലക്ഷത്തോളം രൂപ പിഴ വിധിച്ച് ഉപഭോക്തൃ കമീഷൻ

മലപ്പുറം: പുതുതായി വാങ്ങിയ മൊബൈല്‍ ഫോണ്‍ തകരാര്‍ പരിഹരിക്കാന്‍ വിസമ്മതിച്ച ഐഫോണ്‍ കമ്പനി...

പെരിന്തൽമണ്ണയിലേക്ക് മാറുമെന്നത് ഊഹാപോഹം മാത്രം; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ കെ.ടി ജലീൽ

മലപ്പുറം: നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് കെ.ടി ജലീല്‍ എംഎല്‍എ. നിയമസഭ...

1000 രൂപയെച്ചൊല്ലിയുള്ള തർക്കം വധശ്രമത്തിൽ കലാശിച്ചു; നിലമ്പൂരിൽ യുവാക്കൾ പൊലീസ് പിടിയിൽ

നിലമ്പൂർ: കോടതിപ്പടി പാട്ടുത്സവ് നഗരിയിൽ 1000 രൂപയുടെ ഇടപാടിനെ ചൊല്ലിയുള്ള തർക്കം...

പൊള്ളുന്ന വില: മലപ്പുറത്ത് കോഴിയിറച്ചി വില 270 കടന്നു; റമദാനിൽ റെക്കോർഡ് വിലയാകുമെന്ന് ആശങ്ക

മ​ല​പ്പു​റം: വി​പ​ണി​യി​ൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. നിലവിൽ 240 മുതൽ 270...

ഭാരതപ്പുഴയിൽ മഹാമാഘ മഹോത്സവം: 47 അടി ഉയരത്തിൽ കൊടിയേറി, ഇനി ഭക്തിസാന്ദ്രമായ നാളുകൾ

തിരുനാവായ: ഇന്നു രാവിലെ 12-ഓടെ കൊടി ഉയർന്നതോടെ നിളയിൽ കേരള കുംഭമേള...