ജനങ്ങള്‍ തിരസ്‌കരിച്ച ചിലര്‍ പാര്‍ലമെന്റിനെ അലങ്കോലമാക്കി നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജനങ്ങളുടെ പ്രതീക്ഷിക്കനുസരിച്ച് പ്രവര്‍ത്തിക്കാത്തവര്‍ക്ക് അര്‍ഹമായ തിരിച്ചടി ലഭിച്ചു. ജനാധിപത്യത്തില്‍ ജനങ്ങളുടെ ആഗ്രഹങ്ങള്‍ ബഹുമാനിക്കണം, സ്വാര്‍ത്ഥ താല്പര്യമാണ് പ്രതിപക്ഷത്തിന് ഉള്ളത്. ചിലര്‍ തങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി പാര്‍ലമെന്റിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് യുവ എംപിമാരെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും പ്രതിപക്ഷത്തിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു.
ഉല്‍പ്പാദനക്ഷമവും ക്രിയാത്മക സംവാദങ്ങളും ചര്‍ച്ചകളും നിറഞ്ഞതായിരിക്കും ശീതകാല സമ്മേളനമെന്ന് പ്രതീക്ഷിക്കുന്നു. സമ്മേളനത്തില്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയില്‍ വരും. പാര്‍ലമെന്റിന്റെ ഈ സമ്മേളനം പല തരത്തില്‍ സവിശേഷമാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭരണഘടനയുടെ 75-ാം വാര്‍ഷികത്തിന്റെ തുടക്കമാണ് എന്നതാണ്. നമ്മുടെ ഭരണഘടനയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.