കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ജ്യൂസറിനുള്ളില്‍ കോയിലിന്റെ രൂപത്തില്‍ സ്വര്‍ണം, പിടിച്ചെടുത്ത് പൊലീസ്

ജ്യൂസര്‍ മെഷീനിന്റെ മോട്ടോറിനകത്ത് ആര്‍മേച്ചറില്‍ രഹസ്യ അറയുണ്ടാക്കി സ്വര്‍ണ്ണം ഉരുക്കി ഒഴിച്ച് ഇരുമ്പിന്റെ ഷിറ്റ് വെച്ച് അടച്ച് വെല്‍ഡ് ചെയ്ത് ഭദ്രമാക്കിയ രൂപത്തിലാണ് സ്വര്‍ണ്ണം. സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.വാണിയമ്പലം സ്വദേശി നൗഫല്‍,കരുവാങ്കല്ല് സ്വദേശി ഷംസുദ്ദീന്‍,കരുവാരക്കുണ്ട് സ്വദേശി ഫിറോസ്, എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഒരു കിലോ സ്വര്‍ണമാണ് പൊലീസ് പിടിച്ചെടുത്തത്.കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപമാണ് സംഭവം. ജ്യൂസര്‍ യന്ത്രത്തിനുള്ളില്‍ കോയിലിന്റെ രൂപത്തിലും മറ്റും ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഘത്തെയാണ് പൊലീസ് പിടികൂടിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് പരിശോധന പൂര്‍ത്തിയാക്കി അതി വിദഗ്ധമായി സ്വര്‍ണം പുറത്തേയ്ക്ക് കടത്തിയ സംഘത്തെ ടെര്‍മിനലിന് പുറത്ത് കാത്തുനിന്ന പൊലീസ് വലയിലാക്കുകയായിരുന്നു.ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തെ പിടികൂടാന്‍ രൂപീകരിച്ച സംഘമാണ് സ്വര്‍ണം പിടികൂടിയത്. ഇതില്‍ ഫിറോസ് ആണ് ക്യാരിയര്‍. മറ്റുള്ളവര്‍ ടെര്‍മിനലിന് പുറത്ത് ഫിറോസിനായി കാത്തുനിന്നവരാണ്.വണ്ടൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പുതിയ സ്വര്‍ണക്കടത്ത് സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ സംഘത്തെ പൂര്‍ണമായി കുടുക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

spot_img

Related news

കാറിൽ കുടുങ്ങിയ ഒന്നരവയസ്സുകാരന് രക്ഷകരായി ഫയർഫോഴ്സ്

പത്തനംതിട്ട: കാറിനുള്ളിൽ കുടുങ്ങിയ ഒന്നര വയസുകാരന് രക്ഷകരായി അഗ്നിശമസേന. പുറമറ്റം പഞ്ചായത്തിലെ...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി; ആശങ്കപ്പെടേണ്ട സാഹചര്യമില്ല

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി. അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടെ പരിശോധനകള്‍...

വോട്ടർ പട്ടികയിൽ വൻ വെട്ടിനിരത്തൽ; ഒരു ബൂത്തിലെ പകുതിയോളം പേർ പുറത്ത്, ഉദ്യോഗസ്ഥ വീഴ്ചയെന്ന് പരാതി

കോഴിക്കോട്: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്റെ ആപ്പില്‍ അപ്ലോഡ്...

‘പോറ്റിയെ കേറ്റിയെ’ ഗാനം വെച്ചത് ചോദ്യംചെയ്തു; സിപിഐഎം ലോക്കൽ സെക്രട്ടറിക്ക് മർദനം

കണ്ണൂർ: 'പോറ്റിയെ കേറ്റിയെ' ഗാനം വെച്ചത് ചോദ്യം ചെയ്‌ത സിപിഐഎം നേതാവിന്...

ചാരുംമൂട്ടിൽ സ്കൂട്ടർ ഇടിച്ച് മരിച്ച ഭിക്ഷാടകന്റെ സഞ്ചിയിൽ നാലരലക്ഷം രൂപ; കൂടെ സൗദി റിയാലും

ആലപ്പുഴ: സ്കൂട്ടർ ഇടിച്ച് മരിച്ച ഭിക്ഷക്കാരന്‍റെ സഞ്ചിയില്‍ നിന്നും ലഭിച്ചത് നാലരലക്ഷം...