ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ വീണ്ടും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. എന്നാല്‍ മറ്റാരുമല്ല, അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷ നല്‍കേണ്ട പൊലീസുകാരന്‍ തന്നെയാണ് ഈ കൊടുക്രൂരത ചെയ്തിരിക്കുന്നത്. കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനുള്ളില്‍ വച്ച് ബലാത്സംഗത്തിന് ഇരയാക്കിയത്.
ലളിത്പൂരിലാണ് 13കാരി ബലാത്സംഗത്തിന് ഇരയായത്. ലളിത്പൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ തിലക്ധാരി സരോജ് ആണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. സരോജ് ഒളിവിലാണെന്നും പൊലീസ് ഇയാളെ തിരയുകയാണെന്നും ലളിത്പൂര്‍ പൊലീസ് മേധാവി നിഖില്‍ പഥക് അറിയിച്ചു.