മോഷണക്കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമം, നീതി നിഷേധിച്ച് പൊലീസ്; ജസീലയുടെ ആത്മഹത്യയിൽ നടുക്കുന്ന വെളിപ്പെടുത്തലുകൾ

മോഷണകുറ്റം ആരോപിച്ച് അപമാനിച്ചതിൽ മനംനൊന്ത് കാസർഗോഡ് യുവതി ജീവനൊടുക്കിയെന്ന് പരാതി. നാലത്തടുക്ക സ്വദേശി ജസീലയുടെ മരണത്തിലാണ് ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. അയൽവാസിയായ കുടുംബത്തിനെതിരെയും പൊലീസിനെതിരെയുമാണ് ആരോപണം. കുറ്റം അടിച്ചേൽപ്പിക്കാൻ പൊലീസ് ശ്രമിച്ചെന്നും വനിതാ പൊലീസില്ലാതെ ചോദ്യം ചെയ്തെന്നുമാണ് പരാതി.

വ്യാജ മോഷണകുറ്റം ആരോപിച്ച് ജസീലയെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും വനിതാ പൊലീസില്ലാതെ ചോദ്യം ചെയ്തെന്നും പരാതിയിൽ പറയുന്നു. മരണത്തിന് മുമ്പ് നേരിട്ട മാനസിക പീഡനത്തെ കുറിച്ച് ജസീല വിവരിക്കുന്ന വീഡിയോ പുറത്തു വന്നു. ഭർതൃ വീടിന് സമീപത്തെ അയൽവാസിയുടെ വീട്ടിൽ നിന്നാണ് സ്വർണമാല മോഷണം പോയത്. സംഭവത്തിൽ ഭർതൃ കുടുംബവും ജസീലക്കെതിരെ നിന്നു എന്ന് ജസീലയുടെ കുടുംബം ആരോപിച്ചു.

‘ചെയ്യാത്ത തെറ്റിന്റെ പേരിൽ കുറേ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. സ്വർണം ഞാനെടുത്തിട്ടുപോലുമില്ല. സത്യം ആരും വിശ്വസിക്കുന്നില്ല. റിട്ടൺ കംപ്ലെയിന്റ് കൊടുക്കാൻ പൊലീസുകാർ സമ്മതിക്കുന്നില്ല. അവർ എന്റെ ഭാഗത്താണ് തെറ്റെന്ന് പറയുന്നു’ ജസീല വീഡിയോയിൽ പറയുന്നു.

ബോവിക്കാനം സ്വദേശിയായ ഒരു യുവാവുമായി ജസീല സൗഹൃദം സ്ഥാപിച്ചിരുന്നു. യുവാവിന്റെ വീട്ടിൽ ജസീല നിരന്തരം പോയിരുന്നു. ഒരു ദിവസം ജസീല അവിടെ താമസിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ജസീല ഒമ്പത് പവൻ സ്വർണം മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവും യുവാവിന്റെ മാതാവും പൊലീസിനെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തത്. തുടർന്ന് ജസീല കുറ്റക്കാരിയല്ലെന്ന് പൊലീസ് മനസിലാക്കി പ്രാഥമിക അന്വേഷണത്തിനായി മാറ്റുകയായിരുന്നു.

കേസിന്റെ കാര്യം ഭർതൃ വീടിന്റെ ഭാഗത്ത് വ്യാപകമായി പ്രചരിച്ചു. ഇത് ജസീലയുടെ മാനസിക വിഷമത്തിന് കാരണമായി. ഒരാഴ്ച മുൻപ് ജസീല സ്വന്തം വീട്ടിലേക്ക് തിരികെയെത്തി. തുടർന്ന് വീഡിയോ ചിത്രീകരിക്കുകയും വിഷം കഴിക്കുകയുമായിരുന്നു. 20ന് രാത്രിയോടെ ജസീല മരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വീഡിയോ പുറത്തുവന്നത്. ജസീലയുടെ കുടുംബത്തിന്റെ പരാതിയിൽ വിദ്യാനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056

spot_img

Related news

ഇത്തവണ റംസാൻ ആഘോഷം പാപ്പനൊപ്പം; ‘ആട് 3’ റിലീസ് തീയതി പുറത്തുവിട്ടു

കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ചുകൊണ്ട് ഷാജി പാപ്പനും സംഘവും വീണ്ടുമെത്തുന്നു. 'ആട്' ഫ്രാഞ്ചൈസിയിലെ...

ലഹരിക്ക് പണം നൽകിയില്ല; മുത്തശ്ശിയെ ഡംബൽ കൊണ്ട് തലയ്ക്കടിച്ചു കൊന്ന ചെറുമകന് 9 വർഷം തടവ്

അരൂർ: വ്യായാമത്തിനുള്ള ഡംബൽ ഉപയോഗിച്ച് അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിൽ ചെറുമകന് ഒൻപത് വർഷം...

ഫെബ്രുവരിയിൽ കുളിരായി മഴ; മൂന്ന് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കൊച്ചി: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്. പത്തനംതിട്ട, കോട്ടയം,...

പുതുപ്പാടിയിൽ വൻ നായാട്ട് വേട്ട; മലപ്പുറം സ്വദേശി പിടിയിൽ

കോഴിക്കോട്: വേട്ടയാടിപ്പിച്ച കലമാനുകളും തോക്കും കലമാന്‍റെ ഇറച്ചിയുമായി യുവാവിനെ ഫോറസ്റ്റ് സംഘം...

കോടികളുടെ ‘കടൽ സ്വർണ്ണം’ പിടികൂടി; കോഴിക്കോട്ട് തിമിംഗല ഛർദ്ദിയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിയുമായി യുവാവ് പിടിയിലായി. കോഴിക്കോട് കൊയിലാണ്ടി...