മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ ജാമ്യം ലഭിച്ച മലപ്പുറം നഗരസഭയിലെ മുന്‍ സിപിഎം കൗണ്‍സിലറും സെന്റ് ജെമ്മാസ് സ്‌കൂളിലെ റിട്ട. അധ്യാപകനുമായ മലപ്പുറം ഡിപിഒ റോഡില്‍ രോഹിണിയില്‍ കിഴക്കേ വെള്ളാട്ട് കെവി ശശികുമാര്‍ ജയില്‍ മോചിതനായി. മഞ്ചേരി ജയിലില്‍നിന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മോചിതനായത്.
ഈ വര്‍ഷം സ്‌കൂളില്‍നിന്നു വിരമിച്ചപ്പോള്‍ ശശികുമാര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിനുതാഴേ പൂര്‍വ വിദ്യാര്‍ഥികളിലൊരാള്‍ കമന്റിട്ടതോടെയാണ് 30 വര്‍ഷം നീണ്ടുനിന്ന പീഢന വിവരം പുറത്തറിഞ്ഞത്. പിന്നാലെ നിരവധി പേര്‍ സമാന അനുഭവങ്ങളുമായി രംഗത്തെത്തി. വിവാദമായതോടെ ഒളിവില്‍ പോയ ഇയാളെ കഴിഞ്ഞ മാസം 13ന് വയനാട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.