പിഎം ശ്രീ: ‘സിപിഐയുടെ മന്ത്രിമാരെ കബളിപ്പിച്ചു; അസാധാരണ തിടുക്കത്തോടെ ഒപ്പുവെച്ചു’; പ്രതിപക്ഷ നേതാവ് വിഡി സതീശൻ

പിഎം ശ്രീയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്രത്തിൽ നിന്ന് ഉണ്ടായത് എന്ത് സമ്മർദമാണെന്നന്നത് വ്യക്തമാക്കണം. മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്യാതെ അസാധാരണ തിടുക്കത്തോടെയാണ് പദ്ധതിയിൽ ഒപ്പുവച്ചത്. കേരളത്തെ മുഴുവൻ ഇരുട്ടിൽ നിർത്തുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.

സിപിഐയുടെ മന്ത്രിമാരെയും എൽഡിഎഫിലെ മന്ത്രിമാരെയും സിപിഐഎം കബളിപ്പിച്ചെന്ന് വി ഡി സതീശൻ പറഞ്ഞു. തീയതിയും മറ്റ് കാര്യങ്ങളും കാണുമ്പോൾ തീർച്ചയായും ഗൂഢാലോചനയും ദുരൂഹതയും ഇതിന് പിന്നിലുണ്ടെന്ന് അദേഹം ആരോപിച്ചു. എന്തിനാണ് മന്ത്രിസഭ. സിപിഐ മന്ത്രിമാരും മറ്റ് മന്ത്രിമാരും രാജിവെച്ച് പോകുന്നതാണ് നല്ലതെന്ന് സതീശൻ പറഞ്ഞു.

രാഷ്ട്രീയ നിലപാടിൽ ഇപ്പോൾ മലക്കം മറിയാനുള്ള കാരണമാണ് അറിയേണ്ടത്. എന്തുകൊണ്ടാണ് പത്താം തീയതിയിലെ പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമുണ്ടായ മലക്കം മറിച്ചിലെന്ന് വി ഡി സതീശൻ ചോദിച്ചു. ഒരു കൂടിയലോചനകളും ഇല്ലാതെ ഒപ്പുവെച്ചു. ഇതിന് മറുപടി പറയണമെന്ന് അദേഹം ആവശ്യപ്പെട്ടു. ബിനോയ് വിശ്വം ചോദിച്ചതിന് മറുപടി പറയുന്നില്ലെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.

16ന് ഒപ്പുവച്ചിട്ടാണ് മന്ത്രിസഭാ അംഗങ്ങളെയടക്കം കബളിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് ധനമന്ത്രി പറയുന്നു. എന്തു പ്രതിസന്ധിയാണ് വിദ്യാഭ്യാസ മന്ത്രിക്ക് മാത്രമായി ഉള്ളതെന്ന് വി ഡി സതീശൻ ചോ​ദിച്ചു. മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നത് സംഘപരിവാറാണെന്ന് അദേഹം ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും പദ്ധതിയെ ശക്തമായി എതിർക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു.

spot_img

Related news

ഇൻസ്റ്റഗ്രാം വഴി പരിചയം, 17കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച് ഗ‍ർഭിണിയാക്കി; 23കാരനെതിരെ പോക്സോ കേസ്

ഹരിപ്പാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗ‍ർഭിണിയാക്കിയ കേസിൽ യുവാവിനെതിരെ പോക്സോ കേസ്....

ഓട്ടോയില്‍ കടത്തുകയായിരുന്ന 2.30 കോടി രൂപ പിടികൂടി പൊലീസ്

പാലക്കാട്: പാലക്കാട് വീണ്ടും അനധികൃതമായി കടത്തിയ പണം പിടികൂടി. പാലക്കാട് നിന്ന് ഓട്ടോയില്‍...

കഴിഞ്ഞ ആറ് മാസത്തിനിടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിക്ഷേപ തട്ടിപ്പിനിരയായത് 30,000ത്തിലധികം പേർ

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ നിക്ഷേപ തട്ടിപ്പിന്...

വരുന്നൂ, കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; നവംബർ മുതൽ എസ്ഐആർ നടപടികൾ തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം നവംബർ മുതൽ തുടങ്ങുമെന്ന് റിപ്പോർട്ട്. കേരളത്തിനൊപ്പം...

ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി കർണാടകയിൽ വിറ്റ സ്വർണ്ണം കണ്ടെത്തി

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി കർണാടകയിലെ വ്യാപാരി ഗോവർധന് വിറ്റ സ്വർണ്ണം...