പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: പ്രതിഷേധം ശക്തമാക്കി യുവജന സംഘടനകള്‍

കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമാക്കി യുവജന സംഘനടകള്‍.മലപ്പുറം ആര്‍ഡിഡി ഓഫീസിലേക്ക് എംഎസ്എഫ് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പിന്നാലെ കെഎസ്യു പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. ബലം പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

മലപ്പുറത്ത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകരും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പാലക്കാട്-കോഴിക്കോട് ദേശീയപാതയാണ് ഉപരോധിച്ചത്. റോഡില്‍ കിടന്നായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഫ്രറ്റേണിറ്റി ഉപരോധത്തില്‍ പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തിരുന്നു.

കോഴിക്കോട് ആര്‍ഡിഡി ഓഫീസിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഓഫീസ് പൂട്ടിയിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി.

spot_img

Related news

മാറാക്കര പഞ്ചായത്ത്‌ അതിജീവനം ലഹരി വിരുദ്ധ സദസ്സ് നടത്തി

മാറാക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ അതിജീവനം മെഗാ ക്യാമ്പയിനുമായി ബന്ധപ്പെട്ട് പോലീസുമായി സഹകരിച്ച്...

രാജ്യത്ത് ആശാ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളത്തില്‍; ആരോഗ്യ മന്ത്രി

എടക്കര :രാജ്യത്ത് ആശാ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളത്തിലാണെന്ന്...

എടവണ്ണപ്പാറ സ്വദേശിയായ യുവാവ് മക്കയില്‍ മരിച്ചു

എടവണ്ണപ്പാറ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മക്കയില്‍ മരിച്ചു. എടവണ്ണപ്പാറ ചെറിയപറമ്പ് സ്വദേശി...

അങ്ങാടിപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി ആശുപത്രിയിൽ മരിച്ചു. അങ്ങാടിപ്പുറം വലമ്പൂർ മേലെ...

മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി.കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 )...