മഞ്ചേരി മെഡിക്കൽ കോളേജിൽ ‘പേ വാർഡുകൾ’ നോക്കുകുത്തിയാകുന്നു; ഡോക്ടർമാരുടെ കുറവ് ചികിത്സയെ ബാധിക്കുന്നു

മഞ്ചേരി: മെഡിക്കൽ കോളജ് ആശുപത്രി പേ വാർഡുകൾ രോഗികൾ കയ്യൊഴിയുന്നു. വാർഡുകളിൽ ഡോക്ടർമാർ വരാൻ മടിക്കുന്നതാണു കാരണം. കേരള ഹെൽത്ത് ആൻഡ് റിസർച് വെൽഫെയർ സൊസൈറ്റിക്ക് വാർഡ് നടത്തിപ്പ് നഷ്ടത്തിലേക്ക്. രോഗികൾ വാർഡുകളിൽ  കട്ടിൽ ലഭിക്കാതെ നിലത്ത് കിടക്കുമ്പോഴാണ് നാമമാത്ര വാടകയ്ക്ക് ലഭിച്ചിരുന്ന മുറികൾ ഒഴിഞ്ഞു കിടക്കുന്നത്. ആശുപത്രിക്ക് സമീപത്തെ പേ വാർഡ് കെട്ടിടത്തിൽ  40 മുറികളാണുള്ളത്. എ ടൈപ് 17, ഡീലക്സ് 18, സ്പെഷൽ 5 മുറികളാണുള്ളത്. വാർഡിൽ കിടക്കുന്ന രോഗികളുടെ ബന്ധുക്കൾ മുറി ആവശ്യപ്പെട്ട് വരാറുണ്ട്. രോഗികൾ ഇല്ലാതെ കൂട്ടിരിപ്പുകാർക്ക് മുറി നൽകാൻ വ്യവസ്ഥയില്ല.

ഒരു കാലത്ത് പേ വാർഡ് ലഭിക്കാൻ ശുപാർശയും ബുക്ക് ചെയ്ത് 2ഉം 3ഉം ദിവസം കാത്തിരിപ്പും വേണ്ടിയിരുന്നു. പേ വാർഡിൽ ഐസിയു, ലിഫ്റ്റ്, റാംപ് തുടങ്ങിയ സൗകര്യങ്ങൾ ഇല്ലാത്തതാണ് ഡോക്ടർമാർ പേ വാർഡ് ശുപാർശ ചെയ്യാത്തതെന്നാണ് സൂചന. രോഗികൾ വരാതായതോടെ കെഎച്ച്ആർഡബ്ല്യുഎസ് ജീവനക്കാരെ സ്ഥലം മാറ്റാൻ തുടങ്ങി. 3 പേ വാർഡ് അസിസ്റ്റന്റുമാർ ഉണ്ടായിരുന്നത് നിലവിൽ 2 പേരാണുള്ളത്. വാടകയിനത്തിൽ സൊസൈറ്റിക്ക് ലഭിച്ചിരുന്ന വരുമാനം കുറഞ്ഞു. ഈയിടെ മെഡിക്കൽ കോളജ് റസിഡന്റ് ഡോക്ടർമാരുടെ താമസ സ്ഥലമാക്കാനുള്ള നീക്കവും നടന്നു. രോഗികൾ കയ്യൊഴിയുകയും സംവിധാനം നഷ്ടത്തിലാവുകയും ചെയ്യുന്നതോടെ മെഡിക്കൽ കോളജിനു കെഎച്ച്ആർഡബ്ല്യുഎസിന്റെ സേവനം നിലയ്ക്കാൻ ഇടയായേക്കും.

spot_img

Related news

കുടുംബാംഗങ്ങളുമായി സംസാരിക്കവെ പത്തൊൻപതുകാരി കുഴഞ്ഞുവീണു മരിച്ചു; നടുക്കം മാറാതെ കെട്ടുങ്ങൽ ഗ്രാമം

മലപ്പുറം: വഴിക്കടവിലെ സ്വന്തം വീടിന് മുന്നിൽ വീട്ടുകാരുമായി സംസാരിച്ചുനിൽക്കെ പത്തൊൻപതുകാരി കുഴഞ്ഞുവീണ്...

ബി.പി അങ്ങാടി നേർച്ച; തിരൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം, ബദൽ വഴികൾ പ്രഖ്യാപിച്ചു

ബി.പി അങ്ങാടി നേർച്ചയോടനുബന്ധിച്ച് ഇന്ന് മുതൽ തിരൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത...

പുഴമണലിലെ കനകത്തിളക്കം; കഠിനാധ്വാനത്തിന്റെ ‘മരവി’ വിദ്യ

കല്ലും മണലും പൊന്നാകുന്ന വിദ്യ. കേൾക്കുമ്പോൾ അത്ഭുതം തോന്നാമെങ്കിലും ചാലിയാർ പുഴയുടെ...

മലപ്പുറം ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു

മലപ്പുറം: ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. പള്ളിക്കര...