“പത്തനംതിട്ടയ്ക്ക് ഇനി ഒരു മഹാനടി കൂടി”; മന്ത്രി വീണാ ജോർജിനെതിരെ ‘ആറാടി’ രാഹുൽ മാങ്കൂട്ടത്തിൽ

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പരിഹസിച്ച് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. മലയാള സിനിമയ്ക്ക് മഹാനടന്‍ മോഹന്‍ലാലിനെ സംഭാവന ചെയ്ത പത്തനംതിട്ടയ്ക്ക് ഇപ്പോള്‍ ഒരു മഹാനടിയെക്കൂടി ലഭിച്ചിരിക്കുന്നു എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രി സ്‌കൂളില്‍ പഠിക്കുന്ന കാലത്തെ മോണോ ആക്ട് മത്സരത്തില്‍ പങ്കെടുത്ത ചിത്രം സഹിതം ‘മികച്ച മന്ത്രി നടി’ എന്ന തലക്കെട്ടോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കരിങ്കൊടി കാണിച്ചപ്പോള്‍ മന്ത്രിക്ക് പിടലി ഉളുക്കിയെന്നും, നാല് ദിവസം മുന്‍പ് കൈക്ക് വട്ടച്ചൊറിയുടെ വലുപ്പത്തില്‍ മുറിവ് വരുത്തിയ ശേഷമാണ് മന്ത്രി എത്തിയതെന്നുമുള്ള വിമര്‍ശനങ്ങളും പോസ്റ്റിലുണ്ട്. ഈ ‘അഭിനയത്തെ’ ലോകാരോഗ്യ മേഖലയ്ക്കും ലോക സിനിമയ്ക്കും ഒരു വിസ്മയമെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മലയാള സിനിമയ്ക്ക് ഒരു മഹാനടനെ സംഭാവന ചെയ്ത ജില്ലയാണ് ഞങ്ങളുടെ പത്തനംതിട്ട, നമ്മുടെ സ്വന്തം ലാലേട്ടനെ. ഇന്ന് അതെ പത്തനംതിട്ട മലയാളത്തിനു ഒരു മഹാനടിയെ സംഭാവന ചെയ്തിരിക്കുന്നു, വീണേച്ചി. പത്തനംതിട്ട മൗണ്ട് ബഥനി സ്‌കൂളിലെ മോണോ ആക്ട് വേദിയില്‍ തുടങ്ങിയ അഭിനയ സപര്യ ഇന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ വരെ എത്തി നില്ക്കുന്നു. ആടിയുലഞ്ഞ കപ്പലിലെ അഭിനയം ഒക്കെ കണ്ടു മലയാളികള്‍ മൂക്കില്‍ വിരല് വെച്ചിട്ടുണ്ട് മുന്‍പ്. ഇന്ന് തന്നെ നോക്കൂ, KSU ക്കാര്‍ അകലെ നിന്ന് കരിങ്കൊടി കാണിച്ചപ്പോള്‍ തന്നെ വീണേച്ചിയുടെ പിടലി അങ്ങ് ഉളുക്കി കളഞ്ഞു. സാക്ഷാല്‍ ഉറുവശിക്കു പറ്റുമോ പിടലി കൊണ്ടുള്ള ഈ ആക്ടിംഗ്…

അതിലും ഉപരി ഇന്ന് KSU ക്കാര്‍ കരിങ്കൊടി കാണിക്കും എന്ന് ആന്റിസിപേറ്റ് ചെയ്തു നാല് ദിവസം മുന്‍പ് കൈക്ക് വട്ട ചൊറിയുടെ വലുപ്പത്തില്‍ മുറിവ് വരുത്തുന്ന ആ സ്‌കില്‍ അത് ആരോഗ്യ കേരളത്തിന് അല്ല ലോകാരോഗ്യ മേഖലക്കും ലോക സിനിമയ്ക്കും തന്നെ വിസ്മയമാണ്. ഈ വട്ടച്ചൊറി വലുപ്പത്തിലെ മുറിവുമായി വരുമ്പോള്‍ ജില്ലാ ആശുപത്രിയിലെ ICU സജ്ജമാക്കുന്ന കേരള ആരോഗ്യ വകുപ്പ് മലയാളിക്ക് ആകെ അഭിമാനമാണ്. അമേരിക്കയില്‍ നിന്ന് വരെ രോഗികള്‍ വിളിക്കും ഇനിയും…മന്ത്രിയെ അകലെ നിന്ന് കരിങ്കൊടി കാണിച്ചു പിടലി ഉളുക്കിച്ച KSU പ്രവര്‍ത്തകര്‍ക്ക് എതിരെ വധശ്രമത്തിനു കേസ് എടുത്ത ശ്രീ വിജയന്റെ പോലീസ് മറ്റൊരു വിസ്മയം ആവുകയാണ്. ലാലേട്ടന്റെ വിരലുകളും കണ്‍പീലികളും വരെയാണ് അഭിനയിക്കുന്നത് എങ്കില്‍ വീണേച്ചിയുടെ പിടലിയും കയ്യിലെ വട്ടച്ചൊറി വലുപ്പത്തിലെ മുറിവും വരെ അഭിനയിക്കും…

spot_img

Related news

കുരുന്നിന് പുനർജന്മം; തൊണ്ടയിൽ കുടുങ്ങിയ കുപ്പിമൂടി പുറത്തെടുത്തു, മഞ്ചേരി മെഡിക്കൽ കോളേജിൽ മിന്നൽ രക്ഷാപ്രവർത്തനം!

മഞ്ചേരി: കുപ്പിയുടെ മൂടി തൊണ്ടയിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുരുന്നിന് മഞ്ചേരി...

ചുട്ടുപഴുത്ത ചട്ടുകം കൊണ്ട് പിഞ്ചുശരീരങ്ങളിൽ ക്രൂരത; മലപ്പുറത്ത് രണ്ടാനമ്മയും പിതാവും അകത്ത്!

മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ കൊടും ക്രൂരത. 5,...

ആരോഗ്യനില തൃപ്തികരം, എങ്കിലും വിശ്രമം വേണം; മന്ത്രിയെ ഡിസ്ചാർജ് ചെയ്യുന്നത് വൈകും

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ...

തെളിവ് തന്നാൽ ‘കുഴിമന്തിയും സ്വർണ്ണവും’; മന്ത്രിയെ മർദ്ദിച്ച ദൃശ്യങ്ങൾക്കായി കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും ചലഞ്ച്!

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണത്തില്‍ കുഴിമന്തി ചലഞ്ചുമായി കെഎസ്‌യു മട്ടന്നൂര്‍...

മരുന്നിന് വരിനിന്ന 78-കാരന്റെ തലയിൽ ചക്ക വീണു; ആശുപത്രി വളപ്പിലെ പ്ലാവ് വില്ലനായി

പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയില്‍ ചക്ക വീണ്...