സുബൈര്‍ വധം: പോപുലര്‍ ഫ്രണ്ടിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റില്‍ കമന്റിട്ട സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ പാര്‍ട്ടി നടപടി


വഴിക്കടവ്: പോപുലര്‍ ഫ്രണ്ടിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റില്‍ കമന്റിട്ട സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ പാര്‍ട്ടി നടപടി. സി.പി.എം വഴിക്കടവ് മണിമൂളി ബ്രാഞ്ച് സെക്രട്ടറി കൂടിയായ വഴിക്കടവ് ലോക്കല്‍ കമ്മിറ്റി അംഗം ഷറഫുദ്ദീന്‍ കറളിക്കാടിനെതിരെയാണ് ലോക്കല്‍ കമ്മിറ്റിയുടെ പരസ്യ ശാസന. പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് സുബൈര്‍ വധത്തില്‍ പ്രതിഷേധിക്കുക എന്ന പോസ്റ്റില്‍ സര്‍ഫുദ്ദീന്‍ കമന്റിട്ടതിലാണ്‌നടപടി. ‘അള്ളാഹു സ്വര്‍ഗം നല്‍കട്ടെ’ എന്നായിരുന്നു ഷറഫുദ്ദീന്‍ കറളിക്കാടിന്റെ ഷറഫുദ്ദീന്‍ ഷറഫു എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നുള്ള കമന്റ്. സംഭവം വിവാദമായതോടെ അംഗത്തിനെ ലോക്കല്‍ കമ്മിറ്റി യോഗത്തിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി. അബദ്ധം പറ്റിയതാണെന്ന അംഗത്തിന്റെ അഭ്യര്‍ഥനയില്‍ നടപടി ശാസനയില്‍ ഒതുക്കുകയായിരുന്നു.
എന്നാല്‍ ഒരു വിഭാഗം ശക്തമായ നടപടി ആവശ്യപ്പെട്ടതോടെ നടപടിക്കായി ഏരിയ കമ്മറ്റിയിലേക്ക് ശുപാര്‍ശ ചെയ്തു.

spot_img

Related news

ഉപഭോക്താവിന് വിജയം: ഐഫോൺ തകരാർ പരിഹരിക്കാത്തതിൽ ഒന്നേകാൽ ലക്ഷത്തോളം രൂപ പിഴ വിധിച്ച് ഉപഭോക്തൃ കമീഷൻ

മലപ്പുറം: പുതുതായി വാങ്ങിയ മൊബൈല്‍ ഫോണ്‍ തകരാര്‍ പരിഹരിക്കാന്‍ വിസമ്മതിച്ച ഐഫോണ്‍ കമ്പനി...

പെരിന്തൽമണ്ണയിലേക്ക് മാറുമെന്നത് ഊഹാപോഹം മാത്രം; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ കെ.ടി ജലീൽ

മലപ്പുറം: നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് കെ.ടി ജലീല്‍ എംഎല്‍എ. നിയമസഭ...

1000 രൂപയെച്ചൊല്ലിയുള്ള തർക്കം വധശ്രമത്തിൽ കലാശിച്ചു; നിലമ്പൂരിൽ യുവാക്കൾ പൊലീസ് പിടിയിൽ

നിലമ്പൂർ: കോടതിപ്പടി പാട്ടുത്സവ് നഗരിയിൽ 1000 രൂപയുടെ ഇടപാടിനെ ചൊല്ലിയുള്ള തർക്കം...

പൊള്ളുന്ന വില: മലപ്പുറത്ത് കോഴിയിറച്ചി വില 270 കടന്നു; റമദാനിൽ റെക്കോർഡ് വിലയാകുമെന്ന് ആശങ്ക

മ​ല​പ്പു​റം: വി​പ​ണി​യി​ൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. നിലവിൽ 240 മുതൽ 270...

ഭാരതപ്പുഴയിൽ മഹാമാഘ മഹോത്സവം: 47 അടി ഉയരത്തിൽ കൊടിയേറി, ഇനി ഭക്തിസാന്ദ്രമായ നാളുകൾ

തിരുനാവായ: ഇന്നു രാവിലെ 12-ഓടെ കൊടി ഉയർന്നതോടെ നിളയിൽ കേരള കുംഭമേള...