‘കൈ’ തരാഞ്ഞത് മര്യാദയില്ലായ്മയെന്ന് പി.സരിന്‍; ‘കൈ’ വേണ്ടെന്ന് പറഞ്ഞവര്‍ക്ക് കൈയില്ലെന്ന് മാങ്കൂട്ടത്തില്‍

പാലക്കാട്: നേരില്‍ കണ്ടിട്ടും മുഖം തിരിച്ച ഷാഫി പറമ്പിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും മര്യാദയില്ലായ്മ പാലക്കാട്ടുകാര്‍ തിരിച്ചറിയുമെന്ന് ഡോ പി സരിന്‍. കണ്ണ് കൊണ്ട് ഷാഫി പറമ്പില്‍ കാണിച്ചതുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തനിക്ക് കൈ തരാതിരുന്നതെന്നും ഡോ പി സരിന്‍ പറഞ്ഞു.

ഷാഫി പറയുന്നതേ രാഹുല്‍ ചെയ്യൂ. പാലക്കാട്ടുകാര്‍ ഈ ആധിത്യമര്യാദ ഇല്ലായ്മക്ക് മറുപടി നല്‍കും. തനിക്ക് കൈ തരാത്തത്തില്‍ വിഷമമില്ല, പക്ഷെ പാലക്കാട്ടുകാര്‍ക്ക് വേദനിച്ചിട്ടുണ്ടെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.

കൈ വേണ്ടെന്ന് പറഞ്ഞവര്‍ എല്ലാവരും ഇപ്പോള്‍ കൈക്ക് വേണ്ടി നടക്കുന്നെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു. വീണ്ടും കൈ ചോദിക്കുന്നത് അപ്പുറത്തെ കൈക്ക് ബലമില്ലാത്തതുകൊണ്ടാണോ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. പ്രവര്‍ത്തകരുടെ വികാരം മനസിലാക്കിയാണ് പെരുമാറുന്നത്. പാലക്കാട്ട് ഇതൊന്നുമല്ല ചര്‍ച്ചയാക്കേണ്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫിയും പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന് ഹസ്തദാനം നിരസിച്ച സംഭവത്തില്‍ വിവാദം കൊഴുക്കുകയാണ്. ഇന്നലെയാണ് പാലക്കാട്ടെ ഒരു കല്യാണ വീട്ടില്‍ വോട്ട് തേടിയെത്തിയ പി സരിന്റെ ഹസ്തദാനം രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫിയും നിരസിച്ചത്. രാഹുലിനെയും ഷാഫിയെയും നിരവധി തവണ സരിന്‍ വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോവുകയായിരുന്നു.

spot_img

Related news

‘കേരളം വാങ്ങുന്നത് 240 കോടിയുടെ കുപ്പിവെള്ളം’; നീരുറവകള്‍ വീണ്ടെടുക്കണം: മന്ത്രി പി രാജീവ്

കണ്ണൂര്‍: സംസ്ഥാനത്തെ നീരുറവകളാകെ വീണ്ടെടുക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്....

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്‌

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും...

കിലോയ്ക്ക് 70 രൂപ; സവാള വില ഉയര്‍ന്നു

ഉല്‍പാദനം കുറഞ്ഞതോടെ കേരളത്തില്‍ സവാള വില ഉയരുന്നു. നിലവില്‍ മൊത്ത വിപണിയില്‍...

നവംബര്‍ മാസത്തെ റേഷന്‍ വിതരണം നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ മൂന്ന് വരെ...