മലപ്പുറം ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു

മലപ്പുറം: ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. പള്ളിക്കര തെക്കുമുറി സ്വദേശി മഹറൂഫിന്‍റെ മകൻ അസ്‌ലം നൂഹാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി കല്ലും മണ്ണും വായിൽ ഇടുകയായിരുന്നു.

പെട്ടെന്ന് തന്നെ വീട്ടുകാർ വായിൽ നിന്ന് കല്ല് എടുത്തു പുറത്തുകളയാൻ ശ്രമിച്ചെങ്കിലും ഒരു കല്ല് തൊണ്ടയിൽ കുടുങ്ങിപ്പോയിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്‍റെ മരണം ആ നാടിനെയാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

spot_img

Related news

മഞ്ചേരി മെഡിക്കൽ കോളേജിൽ ‘പേ വാർഡുകൾ’ നോക്കുകുത്തിയാകുന്നു; ഡോക്ടർമാരുടെ കുറവ് ചികിത്സയെ ബാധിക്കുന്നു

മഞ്ചേരി: മെഡിക്കൽ കോളജ് ആശുപത്രി പേ വാർഡുകൾ രോഗികൾ കയ്യൊഴിയുന്നു. വാർഡുകളിൽ ഡോക്ടർമാർ...

കുടുംബാംഗങ്ങളുമായി സംസാരിക്കവെ പത്തൊൻപതുകാരി കുഴഞ്ഞുവീണു മരിച്ചു; നടുക്കം മാറാതെ കെട്ടുങ്ങൽ ഗ്രാമം

മലപ്പുറം: വഴിക്കടവിലെ സ്വന്തം വീടിന് മുന്നിൽ വീട്ടുകാരുമായി സംസാരിച്ചുനിൽക്കെ പത്തൊൻപതുകാരി കുഴഞ്ഞുവീണ്...

ബി.പി അങ്ങാടി നേർച്ച; തിരൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം, ബദൽ വഴികൾ പ്രഖ്യാപിച്ചു

ബി.പി അങ്ങാടി നേർച്ചയോടനുബന്ധിച്ച് ഇന്ന് മുതൽ തിരൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത...

പുഴമണലിലെ കനകത്തിളക്കം; കഠിനാധ്വാനത്തിന്റെ ‘മരവി’ വിദ്യ

കല്ലും മണലും പൊന്നാകുന്ന വിദ്യ. കേൾക്കുമ്പോൾ അത്ഭുതം തോന്നാമെങ്കിലും ചാലിയാർ പുഴയുടെ...