സംസ്ഥാന പാതയിൽ എടപ്പാൾ മാണൂരിൽ പോത്തിനെ കയറ്റി വന്ന മിനി ലോറിയും മിനി പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.നാല് പേർക്ക് പരിക്കേറ്റു. കുറ്റിപ്പുറം മാണൂർ പറക്കുന്നത്ത് സ്വദേശി ഷാജി ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10:30 ന്
അപകടം.ശീതല പാനീയങ്ങളുമായി വന്ന എയ്സ് മിനിലോറിയും പോത്തുകളുമായി പോകുകയായിരുന്ന മറ്റൊരു മിനിലോറിയുമാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.എടപ്പാൾ ഭാഗത്ത് നിന്ന് ആനക്കരയിലേക്ക് പോത്തിനെ കയറ്റി വന്ന മിനി ലോറിയും കുറ്റിപ്പുറം ഭാഗത്ത് നിന്ന് എടപ്പാൾ ഭാഗത്തേക്ക് വന്നിരുന്ന മിനി പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു