റെയിൽവേ ട്രാക്കിൽ ‘ഗ്രീൻ സിഗ്നൽ’, മരണത്തിലേക്ക് മിനിറ്റുകൾ മാത്രം; രക്ഷകനായി എ.എസ്.ഐ രജീഷ്

കൊച്ചി: പ്രണയനൈരാശ്യത്തെ തുടർന്ന് റെയിൽവെ ട്രാക്കിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. മുളന്തുരുത്തി പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ ആർ.രജീഷാണ് യുവാവിനെ രക്ഷിച്ചത്. ഖത്തറിലെ ഒരു സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തിരുന്ന 25 വയസ്സുകാരനായ പേരാമ്പ്ര സ്വദേശിയാണ് ആമ്പല്ലൂരിലെ റെയിൽവെ ട്രാക്കിൽ തീവണ്ടിക്ക് മുന്നിൽ ചാടാൻ ശ്രമിച്ചത്.

മൂന്ന് ദിവസം മുമ്പ് യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. വീട്ടുകാർക്ക് അസൗകര്യമുണ്ടായതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി യുവാവിനെ പിന്തിരിപ്പിച്ച് നാട്ടിലേക്ക് അയച്ചു. ശനിയാഴ്ച വീണ്ടും വീട്ടിലെത്തിയ യുവാവ് ചോക്ലേറ്റ് പായ്ക്കറ്റ് വലിച്ചെറിഞ്ഞ ശേഷം മടങ്ങി. ഇതോടെ സംശയം തോന്നിയ വീട്ടുകാർ വീണ്ടും പോലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവിനെ കണ്ടെത്താനായില്ല.

യുവാവുമായി ഫോണിൽ ബന്ധപ്പെട്ട സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ ആർ.രജീഷിനോട്, താൻ കാഞ്ഞിരമറ്റത്ത് റെയിൽവെ ട്രാക്കിലാണെന്നും ജീവിതം അവസാനിപ്പിക്കാനാണ് തീരുമാനമെന്നും അറിയിച്ചു. മുളന്തുരുത്തി–കാഞ്ഞിരമറ്റം റെയിൽവെ പാതയിലാണെന്ന് തിരിച്ചറിഞ്ഞതോടെ അദ്ദേഹം സ്ഥലത്തേക്ക് തിരിച്ചു. ഇതിനിടെ മറ്റൊരു പോലീസ് സംഘവും സ്ഥലത്തെത്തി. ഇവിടെ പരിശോധന നടക്കുമ്പോഴാണ് പച്ച സിഗ്നൽ തെളിഞ്ഞ് നിൽക്കുന്ന സമയത്ത് ട്രാക്കിൽ കൈവിരിച്ച് നിൽക്കുന്ന യുവാവിനെ കണ്ടെത്തിയത്. ഉടൻ ഓടിയെത്തി ബലം പ്രയോഗിച്ച് ട്രാക്കിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പിന്നീട് മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെത്തിച്ച യുവാവിനെ പേരാമ്പ്രയിൽ നിന്ന് എത്തിയ വീട്ടുകാർക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു.

spot_img

Related news

അടൂർ പാർഥസാരഥി ക്ഷേത്ര കേസ്: ഹർജി തള്ളി, നിർണായക നിർദേശങ്ങളുമായി ഹൈക്കോടതി

കൊച്ചി: അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിൽ ക്രിസ്ത്യൻ പുരോഹിതൻ പ്രവേശിച്ച സംഭവത്തിൽ നടപടി...

“യുഡിഎഫ് 100 കടക്കും, തോറ്റാല്‍ പിണറായി കണ്ടംവഴി ഓടും”: വി.ഡി സതീശന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടുമെന്നും തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍...

‘നാലിൽ ഒന്ന് പോയാൽ കാലം കണക്ക് ചോദിക്കും’; തവനൂർ കൈമാറ്റത്തിനെതിരെ നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പ്

മലപ്പുറം: തവനൂർ സീറ്റ് മുസ്‌ലിം ലീഗുമായി കോൺഗ്രസ് വെച്ച് മാറുന്നതിനെതിരെ യൂത്ത്...

ഫോണും സിമ്മും ഉപേക്ഷിച്ചു, ഒളിവിൽ കഴിഞ്ഞത് യുപി സ്വദേശികളുടെ ചേരിയിൽ; പന്തിരാങ്കാവ് പീഡനക്കേസ് പ്രതി ഒടുവിൽ കുടുങ്ങി

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യു.പി സ്വദേശിയായ യുവാവിനെ...

ഡൽഹി യാത്രയും ‘പോറ്റി’ ബന്ധവും; സ്വർണ്ണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനറെ പൂട്ടി SIT

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക നീക്കവുമായി SIT. യുഡിഎഫ് കൺവീനർ അടൂർ...