മലപ്പുറത്ത് പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി യുവാവ്. മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ആണ് താഴിട്ട് പൂട്ടിയത്. കൊടിഞ്ഞി സ്വദേശിയാണ് ഓഫീസ് പൂട്ടിയത് എന്ന് നാട്ടുകാർ പറഞ്ഞു. സമയം വൈകിയതിനെ തുടർന്ന് കൊടിഞ്ഞി സ്വദേശി യുവാവിന്റെ നാമനിർദേശ പത്രിക ഇന്നലെ സ്വീകരിച്ചിരുന്നില്ല.
ഇതാണ് പ്രകോപനമെന്ന് വിവരം. ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാർ എത്തിയപ്പോഴാണ് ഓഫീസിലെ ഗേറ്റ് വേറൊരു താഴിട്ട് പൂട്ടിയതായി കണ്ടത്. പിന്നീട് ലോക്കർ പൊളിച്ചാണ് ഉദ്യോഗസ്ഥർ അകത്ത് കയറിയത്. തുടർന്ന് ജോലി ആരംഭിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.




