സർവീസ് റോഡില്ല, പണി പാതിവഴിയിൽ; എന്നിട്ടും ടോൾ! വെട്ടിച്ചിറ ടോൾ പ്ലാസയിലേക്ക് നാളെ എസ്.ഡി.പി.ഐ പ്രതിഷേധ മാർച്ച്

വെട്ടിച്ചിറ ടോൾ പ്ലാസയിയിലെ നിയമവിരുദ്ധ ടോൾ പിരിവ് നിർത്തലാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നാളെ (08/02/2026 – ഞായർ) ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തും. ദേശീയ പാതയുടെ പണി പൂർണ്ണമായും പൂർത്തിയാക്കാതെയാണ് വെട്ടിച്ചിറയിൽ അധികൃതർ ടോൾ പിരിച്ചെടുക്കുന്നത്. നിലവിൽ കുറ്റിപ്പുറം, കൂരിയാട് ഭാഗങ്ങളിൽ ഇനിയും പണികൾ പൂർത്തീകരിക്കാനുണ്ട്. വട്ടപ്പാറ, ചുങ്കം എന്നിവിടങ്ങളിൽ സർവീസ് റോഡിന്റെ നിർമ്മാണം ഇതുവരെയും തുടങ്ങിയിട്ട് പോലുമില്ല. ഇത്തരമൊരു സാഹചര്യത്തിൽ ടോൾ പിരിക്കാനുള്ള നീക്കം നിയമവിരുദ്ധമാണ്.

എസ്.ഡി.പി.ഐ തിരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകുന്നേരം 4:30ന് നടക്കുന്ന മാർച്ച് SDPI തിരൂർ മണ്ഡലം പ്രസിഡന്റ്‌ നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്യും. മണ്ഡലം സെക്രട്ടറി ഷമീർ കെ.സി, ആതവനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ പുത്തനത്താണി, വൈസ് പ്രസിഡന്റ്‌ മുബാറക് സി.കെ എന്നിവർ സംസാരിക്കും.

spot_img

Related news

ഓപ്പറേഷൻ ഹെൽത്ത് ഷീൽഡ്: തിരൂരങ്ങാടിയിൽ പഴകിയ മത്സ്യം പിടികൂടി; രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ

മലപ്പുറം: തിരൂരങ്ങാടി നഗരസഭ ഓപറേഷന്‍ ഹെല്‍ത്ത് ഷില്‍ഡ് രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായ...

വേർപാടിന്റെ നോവ് മാറുന്നതിന് മുൻപേ വീണ്ടും ദുരന്തം; പിതാവ് മരിച്ച് ദിവസങ്ങൾക്കകം മകൻ ട്രെയിൻ തട്ടി മരിച്ചു

മലപ്പുറം: പിതാവ് മരിച്ച് ദിവസങ്ങൾക്കകം മകൻ ട്രെയിൻ തട്ടി മരിച്ചു. പെരിന്തൽമണ്ണ...

പ്രവാസ ജീവിതത്തിനിടയിലും വിടാത്ത ലക്ഷ്യം; പുറമണ്ണൂർ സ്വദേശി മുഹമ്മദ് ഷമീറിന് ഫിസിക്സിൽ ഡോക്ടറേറ്റ്

പുറമണ്ണൂർ: ചെന്നൈ സത്യഭാമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നും...

ഭരണമാറ്റം പേടിച്ച് കൊടി സുനി; തവനൂരിൽ നിന്ന് രക്ഷപെടാൻ നീക്കം, ലക്ഷ്യം കണ്ണൂർ ജയിലും പരോളും!

തവനൂർ: ഭരണമാറ്റം മുന്നിൽ കണ്ടു പരോളിനും ജയിൽ മാറ്റത്തിനും സമ്മർദം ശക്തമാക്കി...

അമരമ്പലത്തെ വിറപ്പിച്ച ‘കരിവീരൻ’ ഇനി പുത്തൂരിന്റെ അതിഥി; മാസങ്ങൾ നീണ്ട ഭീതിക്ക് വിരാമം!

മലപ്പുറം: മാസങ്ങളായി അമരമ്പലം ടി.കെ കോളനി പരിസരങ്ങളിലും ധര്‍മശാസ്താ ക്ഷേത്രമുറ്റത്തും ഭീതി...