സംസ്ഥാനത്ത് രാത്രികാല വാഹനപരിശോധന പുനരാരംഭിക്കുന്നു; തീരുമാനം കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ

സംസ്ഥാനത്ത് രാത്രികാലങ്ങളിലെ വാഹനപരിശോധന പുനരാരംഭിക്കുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനയടക്കം പുനരാരംഭിക്കും. രാത്രി പട്രോളിങ്ങ് തുടങ്ങാനും പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെയാണ് തീരുമാനം. നിരത്തുകളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി 726 ക്യാമറകളാണ് സ്ഥാപിക്കുന്നത്. 235 കോടിരൂപയാണ് ഇതിന്റെ ചെലവ്. 2013ല്‍ ദേശീയസംസ്ഥാന പാതകളില്‍ സ്ഥാപിച്ച 207 സ്പീഡ് ക്യാമറകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 97 എണ്ണം മാത്രമാണ്. നേരത്തെ ക്യാമറ വെച്ചതും ഇപ്പോള്‍ പുതിയത് സ്ഥാപിക്കുന്നതും കെല്‍ട്രോണാണ്. സ്പീഡ് ക്യാമറകളില്‍ നിന്ന് 2022 വരെ 105 കോടിയാണ് പിഴയീടാക്കിയിട്ടുള്ളത്. അതിവേഗത്തിലുള്ള സഞ്ചാരം മാത്രമാണ് പഴയ ക്യാമറകള്‍ ഒപ്പിയെടുത്തിരുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കല്‍, വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കല്‍ തുടങ്ങിയവയും പുതിയ 726 ക്യാമറകളിലൂടെ അറിയാനാകും.

spot_img

Related news

‘കേരളം വാങ്ങുന്നത് 240 കോടിയുടെ കുപ്പിവെള്ളം’; നീരുറവകള്‍ വീണ്ടെടുക്കണം: മന്ത്രി പി രാജീവ്

കണ്ണൂര്‍: സംസ്ഥാനത്തെ നീരുറവകളാകെ വീണ്ടെടുക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്....

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്‌

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും...

കിലോയ്ക്ക് 70 രൂപ; സവാള വില ഉയര്‍ന്നു

ഉല്‍പാദനം കുറഞ്ഞതോടെ കേരളത്തില്‍ സവാള വില ഉയരുന്നു. നിലവില്‍ മൊത്ത വിപണിയില്‍...

നവംബര്‍ മാസത്തെ റേഷന്‍ വിതരണം നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ മൂന്ന് വരെ...