മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ്: നിർമാണ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം

കൊച്ചി: മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് സമുച്ചയത്തിലെ നിർമാണ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട ഗുരുതരമായ ക്രമക്കേടുകളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം നടത്തുന്നത്. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലെ കണ്ടെത്തലുകളുടെയും പ്രാഥമിക റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് നടപടി.

ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി 2024ൽ നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിലാണ് നിർമാണ അപാകതകൾ സംബന്ധിച്ച് പരാതികൾ ഉയർന്നത്. താമസം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ചോർച്ച ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിട്ടതായി താമസക്കാർ പരാതിപ്പെട്ടിരുന്നു. മഴവെള്ളത്തിനും മലിനജലത്തിനും ചോർച്ചയുണ്ടാകുന്നതായും പരാതികളുണ്ട്. വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനും ജിസിഡിഎയോട് റിപ്പോർട്ട് തേടിയിരുന്നു.

ഫ്ലാറ്റ് നിർമാണത്തിൽ ജിസിഡിഎയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയും ക്രമക്കേടും ഉണ്ടായെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. വിഷയത്തിൽ താമസക്കാർ പ്രതിഷേധിക്കുകയും വിജിലൻസ് അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മുണ്ടംവേലി ഫ്ലാറ്റിലെ നിർമാണ പ്രശ്നങ്ങൾ നിയമസഭയിലും ഉന്നയിച്ചിരുന്നു.

ഫ്ലാറ്റ് പൊളിച്ചുനീക്കേണ്ട സാഹചര്യമുണ്ടാകുമെന്ന നിലപാട് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, നിലവിലുള്ള പ്രശ്നങ്ങൾ അറ്റകുറ്റപ്പണിയിലൂടെ പരിഹരിക്കാമെന്ന വാദവും ഉയർന്നിട്ടുണ്ട്. നിർമാണത്തിൽ യഥാർഥത്തിൽ അപാകതകളുണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയർന്നിരുന്നു.

ഫ്ലാറ്റ് സമുച്ചയത്തിലെ നിലവിലെ സ്ഥിതിഗതികൾ പരിഹരിക്കുന്നതിനൊപ്പം താമസക്കാരെ മാറ്റിപ്പാർപ്പിക്കുന്നതും സർക്കാർ പരിശോധിക്കുന്നതായാണ് വിവരം. വിജിലൻസ് അന്വേഷണം പൂർത്തിയാകുന്നതോടെ നിർമാണത്തിലെ ക്രമക്കേടുകളും ഉത്തരവാദിത്തവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

spot_img

Related news

മദ്യപിച്ച് ഡ്രൈവിങ്; അശ്വന്ത് കോക്കിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും; ഥാറിൽ എയർഗണ്ണും പെല്ലറ്റുകളും

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ പിടിയിലായ സിനിമാ വ്ലോഗർ അശ്വന്ത് കോക്കിന്റെ...

വെള്ളത്തൊട്ടിയിൽ സഹോദരങ്ങളുടെ മരണം: കൊലപാതകമെന്ന് പൊലീസ് നിഗമനം; അമ്മ പൊലീസ് കസ്റ്റഡിയിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സഹോദരങ്ങളായ കുട്ടികളുടെ മരണം കൊലപാതകമെന്ന്...

മട്ടന്നൂരിൽ എംഡിഎംഎയുമായി രണ്ട് ഡോക്ടർമാർ അറസ്റ്റിൽ

കണ്ണൂർ: മട്ടന്നൂരിൽ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി രണ്ട്...

സംസ്ഥാനത്ത് പനി കേസുകളിൽ കുത്തനെ വർധന; ഈ മാസം ഇൻഫ്ലുവൻസ ബാധിച്ച് 20 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പനി കേസുകളിൽ കുത്തനെ വർധന. ഈ മാസം ഇതുവരെ...

38 വർഷം മുമ്പുള്ള ബാങ്ക് കവർച്ചാ കേസ്; 76 കാരനായ പ്രതിക്ക് 13 വർഷം തടവും പിഴയും

കൽപ്പറ്റ: 1988-ൽ നല്ലൂർനാട് സർവീസ് സഹകരണ ബാങ്കിൽ അതിക്രമിച്ച് കയറി സ്വർണാഭരണങ്ങളും...