ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി

ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. ആര്‍ 1, ആര്‍ 2, ആര്‍ 3 എന്നീ ഷട്ടറുകളാണ് രാവിലെ എട്ടുമണി മുതല്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയത്. ആകെ 8,626 ഘനയടി ജലമാണ് പുറത്തേക്കൊഴുക്കുന്നത്. നിലവില്‍ തുറന്നിരിക്കുന്ന 10 ഷട്ടറുകള്‍ക്ക് പുറമേയാണിത്. ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മഞ്ചുമല കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം തുറന്നു.

പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ മഞ്ചുമല, ആറ്റോരം, കടശ്ശികടവ്, കറുപ്പുപാലം എന്നിവിടങ്ങളിലെ പല വീടുകളിലും വെള്ളം കയറി. ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. ജലനിരപ്പില്‍ കാര്യമായ കുറവുണ്ടാവാത്തതിനാല്‍ സ്പില്‍വേ ഷട്ടര്‍ വഴി തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടും. വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതും നീരൊഴുക്ക് വര്‍ധിച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണം

spot_img

Related news

പിഎം ശ്രീ ധാരണ പത്രത്തിൽ ഒപ്പുവച്ചതിന് കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്രം

പിഎം ശ്രീ പദ്ധതിയുടെ ധാരണ പത്രത്തിൽ ഒപ്പുവച്ചതിന് കേരള സർക്കാരിനെ അഭിനന്ദിച്ച്...

കോഴിക്കോട് വീണ്ടും സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് വീണ്ടും സ്വകാര്യ ബസിന്റെ മരണപ്പാച്ചില്‍. സ്വകാര്യ ബസിടിച്ച് ബൈക്ക്...

ഗുഡ്സ് വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

പാലക്കാട്: പട്ടാമ്പിയില്‍ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വീരമണി പ്രദേശത്തെ അർജുൻ ഗിരി (30)...

ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി; ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള ലൈസൻസ് കോടതി റദ്ദാക്കി

കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി. മോഹൻലാൽ ആനക്കൊമ്പ്...

വഴി പറഞ്ഞു നല്‍കുന്നതിനിടെ 19കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; പൊലീസുകാരന്‍ പിടിയില്‍

തിരുവനന്തപുരം: 19കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പൊലീസുകാരന്‍ പിടിയില്‍. കുന്നത്തുകാല്‍...