കൊച്ചിയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം വീട്ടിൽ എസ് അരുൺ കുമാർ (46) ആണ് മരിച്ചത്. വൈക്കം റോഡിൽ തൃപ്പൂണിത്തുറ ഗവ. ഗസ്റ്റ് ഹൗസിന് മുന്നിൽ ചൊവ്വാഴ്ച രാത്രി 7.30ഓടെയായിരുന്നു അപകടം.

തൃപ്പൂണിത്തുറ കിഴക്കേക്കോട്ടയിൽ നിന്ന് പുതിയകാവ് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അരുൺ കുമാറിന്റെ ബൈക്കിൽ ടിപ്പർ ലോറി ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അരുൺ കുമാറിനെ ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും. സംഭവത്തിൽ ഹിൽപാലസ് പൊലീസ് കേസെടുത്തു.

എം. ശശികുമാരൻ നായരും ശാന്തകുമാരിയുമാണ് മാതാപിതാക്കൾ. ഭാര്യ: സനി. മക്കൾ: കൃഷ്ണേന്ദു, അനന്തജിത്ത്.

spot_img

Related news

എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...

പാലാ നഗരസഭയ്ക്ക് പുതിയ ചെയർപേഴ്‌സൺ; മായ രാഹുലിന് എൽഡിഎഫ് പിന്തുണ

കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്‌സണായി മായ രാഹുലിനെ തെരഞ്ഞെടുത്തു. എൽഡിഎഫ് പിന്തുണയോടെയാണ്...

ചിമ്മിനി ഡാം തുറന്നു; കുറുമാലി പുഴയിലേക്ക് വെള്ളം ഒഴുക്കിത്തുടങ്ങി

തൃശൂർ: ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ചിമ്മിനി ഡാമിൽ നിന്ന് കുറുമാലി പുഴയിലേക്ക്...

ഓണം കേരളത്തിന്റെ ഒരുമയുടെ ആഘോഷം; ക്ഷാമബത്ത, കുടിശിക അടക്കം എല്ലാം കൊടുത്തു, അതിന്റെ സന്തോഷമുണ്ട്: മുഖ്യമന്ത്രി

കേരളം മുഴുവൻ ഒരുമിച്ച് ചേരുന്ന ആഘോഷമാണ് ഓണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....

നെയ്യാറ്റിൻകരയിൽ വൻ എംഡിഎംഎ വേട്ട; നാലംഗ സംഘം പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൻ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്തിയ...