അമ്മയെയും അഞ്ചു വയസ്സുകാരനായ മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: തൃശ്ശൂർ അടാട്ട് അമ്പലക്കാവിൽ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തി. ശിൽപ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്. വീട്ടില്‍ യുവതിയുടെ ഭര്‍ത്താവും അമ്മയും ഉണ്ടായിരുന്നു. ഇന്ന് രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു. കുത്തിനെ കൊന്ന് അമ്മ തൂങ്ങി മരിച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

spot_img

Related news

മരണത്തിലും മറ്റൊരാൾക്ക് ജീവന്റെ തുടിപ്പേകി 23-കാരൻ! കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് 50 മിനിറ്റിൽ ഹൃദയമെത്തിച്ച് എയർ ആംബുലൻസ്

സംസ്ഥാനത്ത് വീണ്ടുമൊരു അവയവദാന മാതൃക കൂടി. കണ്ണൂരിൽ വാഹനാപകടത്തിൽപ്പെട്ട് മസ്തിഷ്കമരണം സംഭവിച്ച...

തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു!

തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടക്ക് പാമ്പുകടിയേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ്...

വിനോദയാത്ര പോകാൻ മോഷണം! 75,000 രൂപയും 3 പവൻ സ്വർണ്ണവുമായി മുങ്ങി; 19-കാരനും രണ്ട് കൗമാരക്കാരും കാഞ്ഞിരപ്പള്ളിയിൽ പിടിയിൽ!

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വിനോദയാത്ര പോകാൻ മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ...