മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റില്‍ മരിച്ച നിലയില്‍

ഇടുക്കി: ഉപ്പുതറയില്‍ നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റില്‍ മരിച്ച നിലയില്‍. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. നാലാംമൈല്‍ കൈതപ്പതാല്‍ സ്വദേശിനി ലിജ (38), ഏഴ് വയസുള്ള മകന്‍ ബെന്‍ ടോം എന്നിവരാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ലിജയുടെ 28 ദിവസം പ്രായമുള്ള ഇളയകുട്ടി മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചത്.കുഞ്ഞിന്റെ മരണത്തില്‍ ലിജ അതീവ ദുഖിതയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വീട്ടുകാര്‍ രാവിലെ പള്ളിയില്‍ പോകാന്‍ ഇറങ്ങിയതിനു ശേഷം ലിജ ഏഴുവയസ്സുള്ള കുട്ടിയുമായി കിണറ്റില്‍ ചാടുകയായിരുന്നെന്നാണ് വിവരം. വീട്ടുകാര്‍ തിരിച്ചുവന്ന് നോക്കുമ്പോള്‍ ലിജയെയും കുട്ടിയെയും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

spot_img

Related news

മലപ്പുറം വട്ടപ്പാറ മരണ വളവില്‍ ചരക്ക് ലോറി മറിഞ്ഞ് അടിയില്‍പ്പെട്ട് മൂന്നു പേരാണ് തല്‍ക്ഷണം മരിച്ചത്

ദേശീയപാത 66ലെ വട്ടപ്പാറ വളവില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മണ്ണാര്‍ക്കാട്...

നിയമസഭ സംഘര്‍ഷം: പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിലേക്ക് ഇരച്ചുകയറി വാച്ച് ആന്‍ഡ് വാര്‍ഡുമാരെ മര്‍ദിച്ച കേസില്‍...

എഷ്യാനെറ്റ് ന്യൂസിനെതിരെ നല്‍കിയ പരാതി: പി വി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്തു

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത നിര്‍മിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് എഷ്യാനെറ്റ്...

എത്ര ദൂരത്തിനും 20 രൂപ; സ്ത്രീകള്‍ക്ക് മെട്രോയുടെ വനിതാദിനസമ്മാനം

കൊച്ചി: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ബുധനാഴ്ച സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ കുറഞ്ഞ നിരക്കില്‍...

LEAVE A REPLY

Please enter your comment!
Please enter your name here